ETV Bharat / bharat

ഭാര്യയുടെ ലിംഗനിർണയം നടത്തണമെന്നാവശ്യം; ഭര്‍ത്താവിന്‍റെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി - DISMISSES WIFE GENDER TEST PLEA

ഭാര്യ ട്രാൻസ്‌ജെൻഡർ ആണെന്നും ലിംഗനിർണയം നടത്താൻ ഹൈക്കോടതി ഉത്തരവിടണമെന്നുമായിരുന്നു ഭർത്താവിൻ്റെ ഹർജി.

DELHI HIGH COURT  COURT NEWS  HC DISMISSES HUSBAND PLEA  LATEST MALAYALAM NEWS
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 23, 2024, 9:58 PM IST

ന്യൂഡൽഹി: ഭാര്യയുടെ ലിംഗനിർണയം നടത്താൻ ഉത്തരവിടണമെന്നുള്ള ഭർത്താവിന്‍റെ ഹർജി തളളി ഡൽഹി ഹൈക്കോടതി. ഭാര്യ ട്രാൻസ്‌ജെൻഡർ ആണെന്നും ലിംഗനിർണയം നടത്താൻ ഉത്തരവിടണമെന്നുമായിരുന്നു ഹർജി. എന്നാല്‍ സ്വകാര്യ വ്യക്തികൾക്കെതിരെ റിട്ട് ഹർജികൾ ബാധകമല്ലെന്നും വിവാഹ തർക്കങ്ങൾ അത്തരം ഹർജികൾക്ക് അനുയോജ്യമല്ലെന്നും ജസ്റ്റിസ് സഞ്ജീവ് നരുല പറഞ്ഞു.

ഈ കേസില്‍ വൈദ്യ പരിശോധനയ്‌ക്ക് ഉത്തരവിടുന്നത് മാനസിക സംഘർഷത്തിന് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിഹാരം ലഭിക്കുന്നതിനായി ഉചിതമായിട്ടുളള കോടതിയെ സമീപിക്കാൻ കോടതി ഭർത്താവിനോട് പറഞ്ഞു. ലിംഗനിർണയം നടത്തുന്നതിനായി ചൊവ്വാഴ്‌ചയാണ് ഭർത്താവ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

തൻ്റെ ഭാര്യ ഒരു ട്രാൻസ്‌ജെൻഡറാണെന്ന് ഹർജിക്കാരൻ ആരോപിച്ചു. വിവാഹത്തിന് മുമ്പ് ഇക്കാര്യം മറച്ചുവച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം തന്നിൽ മാനസികമായ ബുദ്ധിമുട്ടുകളുണ്ടാക്കിയെന്നും പിന്നീട് തൻ്റെ ഭാര്യ തനിക്കെതിരെ തെറ്റായ പരാതികൾ നൽകിയെന്ന് പരാതിക്കാരൻ പറയുന്നു.

ഒരു വ്യക്തിയുടെ ലിംഗഭേദം എന്നത് തികച്ചും സ്വകാര്യമായ കാര്യമാണെന്ന് ഹർജിക്കാരൻ്റെ അഭിഭാഷകൻ അഭിഷേക് കുമാർ ചൗധരി സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്. എന്നാൽ വിവാഹത്തിൻ്റെ പശ്ചാത്തലത്തിൽ ഇരു കക്ഷികൾക്കും അവകാശമുണ്ടെന്നും അത് ബഹുമാനിക്കേണ്ടതാണെന്നും ഹർജിയിൽ ചുണ്ടിക്കാട്ടുന്നുണ്ട്. അതിനാൽ ഭാര്യ സ്‌ത്രീ അല്ലെങ്കിൽ ഹർജിക്കാരന് ജീവനാംശം നൽകേണ്ടതില്ലെന്നും അല്ലെങ്കിൽ ഗാർഹിക പീഡനം, സ്‌ത്രീധന നിയമങ്ങൾ എന്നിവ പ്രകാരം ആരോപണങ്ങൾ നേരിടേണ്ടതില്ലെന്നും ഹർജിയിലുണ്ട്.

നേരത്തെ തൻ്റെ ഭാര്യയുടെ ലിംഗനിർണയത്തിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സിപിസി സെക്ഷൻ 151 പ്രകാരം ഹർജിക്കാരൻ വിചാരണക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിചാരണക്കോടതി വൈദ്യപരിശോധനയ്‌ക്കുള്ള അപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Also Read: 'കുട്ടികളുടെ മുന്നിൽവെച്ചുള്ള ലൈംഗികബന്ധം പോക്‌സോയുടെ പരിധിയിൽ': ഹൈക്കോടതി

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.