ETV Bharat / bharat

മദ്യനയ അഴിമതി കേസ് : കെജ്‌രിവാളിന്‍റെ ജാമ്യത്തിന് താൽക്കാലിക സ്‌റ്റേ; ഇഡിയുടെ ഹർജി പരിഗണിക്കും - stay on Arvind Kejriwal s bail

author img

By ETV Bharat Kerala Team

Published : Jun 21, 2024, 12:38 PM IST

ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വിചാരണ കോടതി അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.

EXCISE SCAM CASE  TEMPORARY STAY ON KEJRIWAL S BAIL  ARVIND KEJRIWAL  DELHI HIGH COURT
TEMPORARY STAY ON ARVIND KEJRIWAL'S BAIL (ANI)

ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യ ഉത്തരവ് സ്‌റ്റേ ചെയ്‌തു. അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യ ഉത്തരവിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട​റേറ്റ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.

ഇഡിയുടെ ഹർജിയിൽ അടിയന്തരമായി കോടതി വാദം കേൾക്കും. എൻഫോഴ്സ്മെന്‍റ് ഡയറക്‌ട​റേറ്റിന്‍റെ ഹർജി പരിഗണിക്കുന്നത് വരെ കെജ്‌രിവാളിന്‍റെ ജാമ്യത്തിന് കോടതി താൽക്കാലിക സ്‌റ്റേ ഏർപ്പെടുത്തി. ജസ്‌റ്റിസുമാരായ സുധീർ കുമാർ ജെയിൻ, രവീന്ദർ ദുഡേജ എന്നിവരുൾപ്പെടുന്ന ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

10 - 15 മിനിറ്റിനുള്ളിൽ കേസ് ഫയൽ വരുമെന്നും അതിന് ശേഷം വിഷയം കേൾക്കുമെന്നും ഹൈക്കോടതി പറഞ്ഞു. അതുവരെ വിചാരണക്കോടതി ഉത്തരവിൽ നടപടിയെടുക്കില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. വ്യാഴാഴ്‌ച (ജൂൺ 20) വൈകിട്ട് പുറപ്പെടുവിച്ച വിചാരണ കോടതിയുടെ ഉത്തരവിനെ ഇഡി ചോദ്യം ചെയ്‌തിരുന്നു. ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു, കേസ് വാദിക്കാൻ ഏജൻസിക്ക് ശരിയായ അവസരം നൽകിയിട്ടില്ലെന്ന് വാദിച്ച് വിചാരണ കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കെജ്‌രിവാളിന് അയച്ച സമൻസുകളെ ചോദ്യം ചെയ്‌തുള്ള ഹർജിയിൽ അറസ്‌റ്റിൽ നിന്ന് സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് തൊട്ടുപിന്നാലെ മാർച്ച് 21 നാണ് ഇഡി അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്.

ALSO READ : കെജ്‌രിവാളിനെതിരായ കേസ് ബിജെപിയുടെ ഗൂഢാലോചന, ഇഡിക്ക് തെളിവില്ല; ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി എഎപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.