ETV Bharat / bharat

മദ്യനയ അഴിമതി കേസ്: കവിതയ്‌ക്കൊപ്പമെന്ന് കെടിആറും ഹരീഷ്‌റാവു മുലാഖത്തും - KTR Harish meet Kavitha in jail - KTR HARISH MEET KAVITHA IN JAIL

കെടിആറും ഹരീഷ്‌റാവു മുലാഖത്തും വെള്ളിയാഴ്‌ച ജയിലിൽ കഴിയുന്ന കെ കവിതയെ കണ്ടു. ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും ജാമ്യം ഉടൻ ലഭിക്കുമെന്നും ഇരുവരും പ്രതികരിച്ചു.

DELHI EXCISE POLICY CASE  K KAVITHA JUDICIAL CUSTODY EXTENDS  BRS LEADER K KAVITHA  ഡൽഹി മദ്യനയ അഴിമതിക്കേസ്
K Kavitha (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 6, 2024, 12:37 PM IST

ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന കെ കവിതയ്‌ക്ക് പിന്തുണ അറിയിച്ച് കെടി രാമറാവുവും (കെടിആർ), ഹരീഷ്‌റാവു മുലാഖത്തും. ഇന്നലെ (ജൂലൈ 5) ഇരുവരും തിഹാദ് ജയിലിൽ എത്തി കവിതയുമായി കൂടിക്കാഴ്‌ച നടത്തി. ജാമ്യാപേക്ഷകൾ റദ്ദാക്കി ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിക്കേണ്ട ഹർജിയെ കുറിച്ച് അവർ കവിതയുമായി ചർച്ച ചെയ്‌തു.

വേനലവധി കഴിഞ്ഞ് ഈ മാസം എട്ടിന് സുപ്രീം കോടതി പുനഃരാരംഭിക്കുന്നതിനാൽ അന്നേദിവസം ഹർജി നൽകാനാണ് തീരുമാനം. അതുവരെ ഇരുവരും ഡൽഹിയിൽ താമസിച്ച് അഭിഭാഷകരുമായി ചർച്ച നടത്തും. ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും ജാമ്യം ഉടൻ ലഭിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മദ്യനയ അഴിമതി കേസിലെ ക്രമക്കേടുകൾക്കെതിരെ സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിൽ ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) എംഎൽസി കെ കവിതയുടെ ജുഡീഷ്യൽ കസ്‌റ്റഡി റൂസ് അവന്യൂ കോടതി ഈ മാസം 18 വരെ നീട്ടിയിരുന്നു. ജഡ്‌ജി കാവേരി ബവേജയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കവിതയുടെ കസ്‌റ്റഡി കാലാവധി വെള്ളിയാഴ്‌ച അവസാനിച്ചതിനാലാണ് വിസി അവരെ തിഹാദ് ജയിലിൽ നിന്ന് ജഡ്‌ജിക്ക് മുന്നിൽ ഹാജരാക്കിയത്.

കസ്‌റ്റഡി നീട്ടണമെന്ന സിബിഐയുടെ ഹർജിയെ കവിതയുടെ അഭിഭാഷകർ എതിർത്തിരുന്നു. കേസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്നും ജാമ്യം അനുവദിച്ചാൽ അവർ സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള സിബിഐ അഭിഭാഷകരുടെ വാദം കണക്കിലെടുത്താണ് ജഡ്‌ജി കസ്‌റ്റഡി കാലാവധി നീട്ടിയത്. കവിതയ്‌ക്കെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രം ശനിയാഴ്‌ച പരിഗണിച്ച് കോടതി വിധി പറയും.

Also Read: ഡൽഹി മദ്യനയ അഴിമതിക്കേസ്: കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.