ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അരവിന്ദ് കെജ്‌രിവാള്‍. വൈകിട്ട് നാലരയോടെ ലഫ്. ഗവര്‍ണറുടെ ഔദ്യോഗിക വസതിയിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. നിയുക്ത ഡൽഹി മുഖ്യമന്ത്രി അതിഷി ഉള്‍പ്പെടെ ആം ആദ്‌മി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും കെജ്‌രിവാളിനൊപ്പം ഉണ്ടായിരുന്നു.
ലഫ്റ്റനന്‍റ് ഗവർണറുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ, അതിഷി പുതിയ സർക്കാർ രൂപീകരിക്കണമെന്ന അവകാശ വാദം ഉന്നയിച്ചു. പുതിയ സർക്കാരിൽ പ്രധാനപ്പെട്ട വകുപ്പുകൾ ആരൊക്കെ കൈകാര്യം ചെയ്യുമെന്ന ചോദ്യമാണ് പ്രധാനം. രണ്ട് ദിവസത്തിന് ശേഷം ഡൽഹിയിൽ എഎപി ബഹുജന റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഞായറാഴ്‌ചയാണ് (സെപ്‌റ്റംബർ 15) അരവിന്ദ് കെജ്‌രിവാൾ രാജി പ്രഖ്യാപനം നടത്തിയത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ മുഖ്യമന്ത്രിക്കായി എഎപി ചർച്ച നടത്തിയത്. തുടർന്ന് ഇന്ന് (സെപ്‌റ്റംബർ 17) രാവിലെ ചേർന്ന എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അറസ്‌റ്റിലായ കെജ്‌രിവാള്‍ ജയിലില്‍ കഴിയവേ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്‌തിരുന്നത് അതിഷിയായിരുന്നു. ഇന്ന് രാവിലെ എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയില്‍ ചേര്‍ന്ന നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അതിഷി.
11 വര്‍ഷത്തിന് ശേഷമാണ് അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി പദം ഒഴിയുന്നത്. കെജ്‌രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു അതിഷി. ഈ വകുപ്പുകള്‍ ഉള്‍പ്പെടെ 14 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്‌തിരുന്നത്.
Also Read: കെജ്‌രിവാളിന്‍റെ പിന്‍ഗാമിയായി അതിഷി, ഡല്‍ഹി മുഖ്യമന്ത്രി ആകുന്ന മൂന്നാമത്തെ വനിത