ETV Bharat / bharat

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്: പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ ആം ആദ്‌മി പാർട്ടി - DELHI ASSEMBLY ELECTION

തികഞ്ഞ സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിക്കുന്നവർക്കേ ഇത്തവണ അവസരം ലഭിക്കുവെന്ന് അരവിന്ദ് കെജ്‌രിവാൾ. പാർട്ടിയിലെ സീറ്റ് വിതരണ പ്രക്രിയ മുമ്പത്തേക്കാൾ തികച്ചും വ്യത്യസ്‌തമായിരിക്കുമെന്നും കെജ്‌രിവാൾ.

KEJRIWAL ON ELECTION TICKETS  DELHI ASSEMBLY ELECTION  ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് 2024  AAP ASSEMBLY TICKETS
Arvind Kejriwal (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 12, 2024, 6:32 PM IST

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സിറ്റിങ് എംഎൽഎമാരുടെ സീറ്റ് വെട്ടിക്കുറയ്ക്കൽ അടക്കമുള്ള നീക്കങ്ങൾ ഇത്തവണ ഉണ്ടായേക്കുമെന്ന സൂചന നല്‍കി ആം ആദ്‌മി പാർട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാൾ. ഒരു ജില്ലാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയത്.

'ഇത്തവണ എംഎൽഎമാർക്ക് ആലോചിച്ച് മാത്രമേ സീറ്റ് നൽകൂ. എനിക്ക് രാഷ്ട്രീയത്തിൽ ബന്ധുക്കളോ കുടുംബാംഗങ്ങളോ ഇല്ല. ഞാൻ ജയിലിൽ കിടന്നപ്പോൾ പലരും എൻ്റെ ഭാര്യയെ മുഖ്യമന്ത്രിയാക്കണമെന്ന് പറഞ്ഞു. എന്നാൽ എനിക്കതിന് താത്‌പര്യമില്ല. സീറ്റ് നൽകുന്നതിൽ സുതാര്യത നിലനിർത്തും, തികഞ്ഞ സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിക്കുന്നവർക്കേ ഇത്തവണ അവസരം ലഭിക്കൂ. പിന്തുണ കെജ്‌രിവാളിനോട് മാത്രമായിരിക്കണം അല്ലാതെ ഏതെങ്കിലും എംഎൽഎയോടോ കൗൺസിലറോടോ ആകാൻ പാടില്ല' - അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

ഡൽഹിയിലെ 70 സീറ്റുകളിലും കെജ്‌രിവാൾ മാത്രമേ മത്സരിക്കൂ എന്നും സീറ്റ് ആർക്ക് ലഭിച്ചാലും പൂർണമനസോടുകൂടി പ്രവർത്തിക്കണമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി. പാർട്ടിയിൽ വിദ്വേഷത്തിന് ഇടമുണ്ടാവരുത്, ഓരോ വോട്ടറെയും പോളിങ് ബൂത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ പ്രവർത്തകരും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ആം ആദ്‌മി പാർട്ടിയിലെ സീറ്റ് വിതരണ പ്രക്രിയ മുമ്പത്തേക്കാൾ തികച്ചും വ്യത്യസ്‌തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പുതുമുഖങ്ങൾക്ക് അവസരം: കെജ്‌രിവാളിൻ്റെ ഈ പ്രസ്‌താവന നിലവിലെ എംഎൽഎമാർക്ക് പകരം പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന സൂചനയാണ് നൽകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി നിരവധി സ്ഥാനാർഥികളെ നിലനിർത്തിയിരുന്നു. എന്നാൽ ദീർഘകാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടും ഇതുവരെ സുപ്രധാനമായ ഒരു പദവിയും ലഭിക്കാത്ത പ്രവർത്തകർക്ക് അവസരം നൽകാനാണ് ഇത്തവണ പാർട്ടി ആഗ്രഹിക്കുന്നതെന്നും സൂചനയുണ്ട്. ഇത്തവണ പുതുമുഖങ്ങളെ രംഗത്തിറക്കാനാണ് കെജ്‌രിവാൾ തീരുമാനിച്ചതെന്ന് പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ കരുതുന്നു.

അഴിമതി ആരോപണങ്ങളും പ്രത്യാക്രമണങ്ങളും: കെജ്‌രിവാളിൻ്റെ ഈ പ്രസ്‌താവന പ്രത്യേകമായി പരിഗണിക്കപ്പെടുന്നതിന് മറ്റൊരു കാരണമുണ്ട്. അഴിമതി ആരോപണത്തിന് ശേഷം എഎപി മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അത്തരമൊരു സാഹചര്യത്തിൽ ഭരണ വിരുദ്ധ തരംഗവും ഒരു പ്രധാന വെല്ലുവിളിയാകും.

പല എംഎൽഎമാരോടും പൊതുജനങ്ങൾക്കിടയിൽ അമർഷമുണ്ട്. വൈദ്യുതി, ജലത്തിൻ്റെ ഗുണനിലവാരം, റോഡുകളുടെ അവസ്ഥ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സർക്കാരിനെതിരായ രോഷത്തിന് കാരണമാകാം. ഇതിനൊപ്പം പൂർണ ശക്തിയോടെയാണ് കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ വിഷയങ്ങൾ നേരിടാൻ പാർട്ടി വലിയ തീരുമാനങ്ങൾ എടുക്കാനൊരുങ്ങുന്നത്.

വരാനിരിക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ കടുത്ത വെല്ലുവിളിയാകും എഎപി നേരിടേണ്ടി വരുക. അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രസ്‌താവന പാർട്ടിയിൽ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കും എന്നതാണ് സൂചിപ്പിക്കുന്നത്. അതേസമയം നിലവിലുള്ള എംഎൽഎമാർക്ക് സീറ്റ് നിഷേധിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

Also Read: നിയമസഭ തെരഞ്ഞെടുപ്പ്; അരയും തലയും മുറുക്കി മുന്നണികള്‍, വാഗ്‌ദാനങ്ങള്‍ പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.