ETV Bharat / bharat

ഓസ്‌ട്രേലിയയില്‍ മരിച്ച അരവിന്ദിന്‍റെ മൃതദേഹം ഇന്ന് ഷാദ്‌നഗറിലെത്തിക്കും - Arvind Body Will Brought To Telangana

സിഡ്‌നിയില്‍ മരിച്ച സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറുടെ മൃതദേഹം നാട്ടിലെത്തിക്കും. നടപടി കുടുംബം കേന്ദ്രമന്ത്രിയെ സമീപിച്ചതിന് പിന്നാലെ. അരവിന്ദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് മെയ്‌ 24ന്.

author img

By ETV Bharat Kerala Team

Published : Jun 6, 2024, 5:21 PM IST

INDIAN CITIZEN DIED IN AUSTRALIA  കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി  Software Engineer Died In Sydney  തെലങ്കാന സ്വദേശി സിഡ്‌നിയില്‍ മരിച്ചു
ARVIND DIED (ETV Bharat)

ഹൈദരാബാദ് : ഓസ്‌ട്രേലിയയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം ഇന്ന് (ജൂണ്‍ 6) നാട്ടിലെത്തിക്കും. സിഡ്‌നിയിലെ സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറായ അരവിന്ദിന്‍റെ മൃതദേഹമാണ് ഷാദ്‌നഗറിലെ വീട്ടിലെത്തിക്കുക. ഇക്കഴിഞ്ഞ 18ന് കാണാതായ അരവിന്ദിന്‍റെ മൃതദേഹം പിന്നീട് കടലില്‍ കണ്ടെത്തുകയായിരുന്നു.

മെയ്‌ 24നാണ് കടലില്‍ തള്ളിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഏതാനും വര്‍ഷങ്ങള്‍ മുമ്പ് ഓസ്‌ട്രേലിയയില്‍ എത്തിയ അരവിന്ദ് സിഡ്‌നിയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. തുടര്‍ന്നാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തിന് പിന്നാലെ അരവിന്ദിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബം കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇരു സര്‍ക്കാരുകളും നടത്തിയ ചര്‍ച്ചയ്‌ക്ക് പിന്നാലെയാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചത്.

ALSO READ : യുഎസില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ തിരോധാനം; 23കാരിയെ അവസാനമായി കണ്ടത് ലോസ്‌ ഏഞ്ചല്‍സില്‍, അന്വേഷണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.