ETV Bharat / bharat

പ്രായമായ ദലിത് ദമ്പതികളോട് ക്രൂരത: തൂണില്‍ കെട്ടിയിട്ട് മർദിച്ച ശേഷം ചെരുപ്പ് മാല അണിയിച്ചു; 10 പേർക്കെതിരെ കേസ്‌ - Dalit Couple Allegedly Beaten Up

author img

By PTI

Published : May 19, 2024, 1:24 PM IST

ദമ്പതികളുടെ മകനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തെ തുടര്‍ന്നാണ് പ്രായമായ ദമ്പതികളെ കെട്ടിയിട്ട് മർദിക്കുകയും ചെരുപ്പ് മാല അണിയിക്കുകയും ചെയ്‌തത്

MADE TO WEAR GARLANDS OF SHOES  DALIT COUPLE BEATEN  TIED AND BEAT THEM UP  ദളിത് ദമ്പതികളെ മർദിച്ചു
Representative image (Source: Etv Bharat)

അശോക് നഗർ (മധ്യപ്രദേശ്‌) : മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിൽ പ്രായമായ ദലിത് ദമ്പതികളെ മർദിച്ച്‌ ചെരുപ്പ് മാല അണിയിച്ചു. മുംഗവോലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കിലോറ ഗ്രാമത്തിലാണ്‌ സംഭവം. ദമ്പതികളുടെ മകൻ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചാണ്‌ മര്‍ദനം. സംഭവത്തില്‍ 10 പേർക്കെതിരെ കേസെടുത്തതായി ഉദ്യോഗസ്ഥർ.

പ്രതികളിലൊരാളുടെ ഭാര്യയെ ലൈംഗിംകാതിക്രമം നടത്തിയതില്‍ ദമ്പതികളുടെ മകന്‌ പങ്കുണ്ടെന്ന്‌ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന്‌ ഇവര്‍ ഗ്രാമം വിട്ടുപോയിരുന്നു. തുടര്‍ന്ന്‌ ദമ്പതികൾ അടുത്തിടെ കിലോറ ഗ്രാമത്തിലെത്തിയപ്പോഴാണ്‌ ആളുകള്‍ മര്‍ദിച്ചതെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതികൾ 65 കാരനെയും ഇദ്ദേഹത്തിന്‍റെ 60 വയസുള്ള ഭാര്യയേയും തൂണിൽ കെട്ടിയിട്ട് മർദിക്കുകയും ചെരുപ്പ് മാല അണിയിക്കുകയും ചെയ്‌തു. പരാതിയെ തുടർന്ന് പൊലീസ് 10 പേർക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം (ഐപിസി) സെക്ഷൻ 147 (കലാപം), 149 (നിയമവിരുദ്ധമായ സംഘം), 323 (സ്വമേധയാ മുറിവേൽപ്പിക്കൽ), 294 (അനാവശ്യ പ്രവര്‍ത്തി), 506 (ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം കേസെടുത്തു.

കൂടാതെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വ്യവസ്ഥകളും പരിഗണിക്കും. പ്രതികളെല്ലാം ഒളിവിലാണെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ALSO READ: 'തേങ്ങ തുണിയിൽ കെട്ടി അടിച്ചു' ; കൊല്ലത്ത് പെണ്‍സുഹൃത്തിന് പിറന്നാള്‍ കേക്കുമായി വന്ന യുവാവിന് ക്രൂരമർദനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.