ചെന്നൈ : തമിഴ്‌നാട് തിരുവണ്ണാമലയില്‍ കണ്ണീര്‍ പെയ്‌ത്ത്. ഉരുള്‍പൊട്ടലില്‍ മരിച്ച ഏഴ് പേരുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുകയാണ് ഒരു നാടുമുഴുവന്‍. രാജ്‌കുമാർ, ഭാര്യ മീന, അവരുടെ രണ്ട് കുട്ടികൾ, മീനയുടെ സഹോദരന്‍റെ മൂന്ന് കുട്ടികൾ എന്നിവര്‍ക്കാണ് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്‌ടപ്പെട്ടത്.
അതിശക്തമായ മഴയോട് മല്ലിട്ട് 24 മണിക്കൂർ നീണ്ട രക്ഷാപ്രവര്‍ത്തനം. ഒടുവില്‍ ഏഴുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. അണ്ണാമലയാർ കുന്നിന്‍റെ ചരിവിലുള്ള വീടിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹങ്ങൾ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 30 ഓളം ഉദ്യോഗസ്ഥരാണ് ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫെന്‍ജല്‍ ചുഴലിക്കാറ്റിന്‍റെ സ്വാധീനം തമിഴ്‌നാടിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യാന്‍ കാരണമായിട്ടുണ്ട്. നീലഗിരി ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ഏഴ് ജീവനെടുത്ത ഉരുള്‍ : ഫെന്‍ജല്‍ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഡിസംബർ 1 ഞായറാഴ്‌ച വൈകിട്ട് 4.30 ഓടെ മണ്ണിടിച്ചിലുണ്ടായെന്ന് പൊലീസ് പറഞ്ഞു. 'കുന്നിന്‍ ചരിവുകളിൽ ഉണ്ടായിരുന്ന കുടിലുകള്‍ക്ക് മുകളില്‍ ഒരു വലിയ പാറ വീണിട്ടുണ്ട്. മഴ കനത്തുപെയ്യുകയാണ്, രക്ഷാപ്രവർത്തനം നടക്കുന്നു' -രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.
#WATCH | Tamil Nadu: Relatives of the family of 7 people, who died in a landslide in Tiruvannamalai, hold a protest as they mourn the demise of their relatives. pic.twitter.com/HUUXoR5u7C
— ANI (@ANI) December 3, 2024
ഒലിച്ചെത്തിയ മണ്ണും വെള്ളവും കുടിലുകളെ മൂടി. നിരവധി ഇരുചക്രവാഹനങ്ങളും നശിപ്പിക്കപ്പെട്ടു. സമീപവാസികൾ വിളിച്ചറിയിച്ചതിനെത്തുടർന്നാണ് തമിഴ്‌നാട് ഫയർ ആൻഡ് റെസ്‌ക്യൂ സംഘം സംഭവസ്ഥലത്തെത്തിയത്. എന്നാൽ, നിര്‍ത്താതെ പെയ്‌ത മഴ രക്ഷാപ്രവർത്തനത്തിന് തടസമായി.
35 ടണ്ണോളം ഭാരമുള്ള പാറക്കല്ലാണ് വീടിന് മുകളില്‍ പതിച്ചതെന്ന് രക്ഷാപ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. ദുരന്ത സ്ഥലത്തേക്ക് എത്തിപ്പെടാനുള്ള ഇടുങ്ങിയ വഴികളിലെല്ലാം കല്ലും ചെളിയും നിറഞ്ഞതും രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി.
സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ 56 സെൻ്റീ മീറ്റർ മഴ രേഖപ്പെടുത്തിയതായി തമിഴ്‌നാട് റവന്യൂ, ദുരന്തനിവാരണ അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് ലഖാനി പറഞ്ഞു. വീരാണം കായലിൽ നിന്ന് അധികജലം തുറന്നുവിട്ടതിനാൽ കടലൂരിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഇവി വേലു, ജില്ലാ കലക്‌ടർ ഡി ഭാസ്‌കര പാണ്ഡ്യൻ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tamil Nadu Chief Minister M.K. Stalin condolences and announced Rs 5 lakhs financial assistance to the families of those who died in the landslide due to heavy rainfall in Thiruvannamalai district. pic.twitter.com/Yk99BpMYc0
— ANI (@ANI) December 3, 2024
മുഖ്യമന്ത്രിയുടെ ധനസഹായം: തിരുവണ്ണാമല ജില്ലയില്‍ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തുകയും അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്‌തു.
Also Read: ഫെൻജല്‍ 'എഫക്‌ട്', ന്യൂനമർദം കാസർകോടിനും അറബിക്കടലിനും മുകളിൽ, ശക്തമായ മഴ തുടരുന്നു