ETV Bharat / bharat

ഫെൻജല്‍ ചുഴലിക്കാറ്റ്: കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള ട്രെയിൻ സര്‍വീസുകളില്‍ മാറ്റം, സമയക്രമം ഇങ്ങനെ

ഫെൻജല്‍ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ നിന്നുള്ള ട്രെയിൻ സര്‍വീസുകള്‍ പുനഃക്രമീകരിച്ച് ദക്ഷിണ റയില്‍വേ.

CYCLONE FENGAL  SOUTHERN RAILWAY  TRAIN TIMINGS FROM CHENNAI  RESCHEDULED TRAINS CHENNAI CENTRAL
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : 4 hours ago

ചെന്നൈ: ശക്തമായ മഴയുടെയും കാറ്റിന്‍റെയും പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിവിധ ട്രെയിൻ സര്‍വീസുകളില്‍ മാറ്റം പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ഫെൻജല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടുമെന്ന പ്രവചനം നിലനില്‍ക്കെയാണ് ട്രെയിൻ സര്‍വീസിലും മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ചുഴലിക്കാറ്റായി മാറിയ അതിതീവ്ര ന്യൂനമര്‍ദം വടക്കൻ തമിഴ്‌നാട്-പുതുച്ചേരി തീരത്ത് കാരയ്‌ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ 70-80 കിലോ മീറ്റര്‍ വേഗതയില്‍ കരതൊടുമെന്നാണ് പ്രവചനം.

നേരത്തെ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകള്‍

  • തിരുപ്പതിയില്‍ നിന്നും രാവിലെ 10.10ന് പുറപ്പെട്ട ട്രെയിൻ നമ്പര്‍ 16054 തിരുപ്പതി - എംജിആര്‍ ചെന്നൈ സെൻട്രല്‍ സപ്‌തഗിരി എക്‌സ്പ്രസ് ആവടിയില്‍ യാത്ര അവസാനിപ്പിക്കും.
  • കോയമ്പത്തൂരില്‍ നിന്നും പുലര്‍ച്ചെ 6.25ന് യാത്ര തിരിച്ച ട്രെയിൻ നമ്പര്‍ 12680 കോയമ്പത്തൂര്‍-എംജിആര്‍ ചെന്നൈ സെൻട്രല്‍ ലാല്‍ബാഗ് എക്‌സ്‌പ്രസ് ആവടിയില്‍ യാത്ര അവസാനിപ്പിക്കും.
  • മൈസൂരുവില്‍ നിന്നും പുലര്‍ച്ചെ അഞ്ചിന് പുറപ്പെട്ട ട്രെയിൻ നമ്പര്‍ 12610 മൈസൂരു -എംജിആര്‍ ചെന്നൈ സെൻട്രല്‍ എക്‌സ്പ്രസ് തിരുവള്ളൂരില്‍ യാത്ര അവസാനിപ്പിക്കും.
  • ഇന്നലെ (നവംബര്‍ 29) ലോകമാന്യതിലക് ടെര്‍മിനസില്‍ നിന്നും വൈകുന്നേരം 06.40ന് തിരിച്ച ട്രെയിൻ നമ്പര്‍ 12163 ലോകമാന്യ തിലക് ടെര്‍മിനസ് എക്‌സ്‌പ്രസ് - എംജിആര്‍ ചെന്നൈ സെൻട്രല്‍ എക്‌സ്പ്രസ് തിരുവള്ളൂരില്‍ യാത്ര അവസാനിപ്പിക്കും.
  • ഇന്നലെ രാത്രി 11.45ന് മംഗളൂരുവില്‍ നിന്നും പുറപ്പെട്ട ട്രെയിൻ നമ്പര്‍ 22638 മംഗളൂരു സെൻട്രല്‍ - എംജിആര്‍ ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് അരക്കോണത്ത് യാത്ര അവസാനിപ്പിക്കും.

പുറപ്പെടുന്ന സ്റ്റേഷനില്‍ മാറ്റം

  • എംജിആര്‍ ചെന്നൈ സെൻട്രല്‍ സ്റ്റേഷനില്‍ നിന്നും ഉച്ചയ്‌ക്ക് 2.45ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പര്‍ 16503 എംജിആര്‍ ചെന്നൈ സെൻട്രല്‍-തിരുപ്പതി എക്‌സ്പ്രസ് 3.45ന് തിരുവള്ളൂരില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.
  • ട്രെയിൻ നമ്പര്‍ 12679 എംജിആര്‍ ചെന്നൈ സെൻട്രല്‍- കോയമ്പത്തൂര്‍ ഇന്‍റര്‍സിറ്റി എക്‌സ്പ്രസ് വൈകുന്നേരം നാല് മണിക്ക് ആവടിയില്‍ നിന്നും പുറപ്പെട്ടു.
  • ട്രെയിൻ നമ്പര്‍ 12607 എംജിആര്‍ ചെന്നൈ സെൻട്രല്‍- കെഎസ്‌ആര്‍ ബംഗളൂരു ലാല്‍ബാഗ് സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്പ്രസ് വൈകുന്നേരം 4.45ന് തിരുവള്ളൂരില്‍ നിന്നും പുറപ്പെടും.
  • ചെന്നൈ സെൻട്രലില്‍ നിന്നും വൈകുന്നേരം 6.20ന് പുറപ്പെടേണ്ട ട്രെയിൻ നമ്പര്‍ 12164 എംജിആര്‍ ചെന്നൈ സെൻട്രല്‍-ലോകമാന്യ തിലക് ടെര്‍മിനസ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് രാത്രി ഏഴ് 7.20ന് തിരുവള്ളൂരില്‍ നിന്നും പുറപ്പെടും
  • രാത്രി 8.10ന് ചെന്നൈ സെൻട്രലില്‍ നിന്നും തിരിക്കേണ്ട ട്രെയിൻ നമ്പര്‍ 12601 എംജിആര്‍ ചെന്നൈ സെൻട്രല്‍-മംഗളൂരു സെൻട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് തിരുവള്ളൂരില്‍ നിന്നും രാത്രി 9.15ന് പുറപ്പെടും.
  • രാത്രി 10ന് ചെന്നൈ സെൻട്രലില്‍ നിന്നും പുറപ്പെടേണ്ട 12673 എംജിആര്‍ ചെന്നൈ സെൻട്രല്‍- കോയമ്പത്തൂര്‍ ചേരൻ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ചെന്നൈ ബീച്ച് സ്റ്റേഷനില്‍ നിന്നും രാത്രി 10.30 യാത്ര ആരംഭിക്കും.
  • രാത്രി 10.30ന് ചെന്നൈ സെൻട്രലില്‍ നിന്നും തിരിക്കേണ്ട ട്രെയിൻ നമ്പര്‍ 12681 എംജിആര്‍ ചെന്നൈ സെൻട്രല്‍- കോയമ്പത്തൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ചെന്നൈ ബീച്ച് സ്റ്റേഷനില്‍ നിന്നും രാത്രി 11 മണിക്ക് പുറപ്പെടും.
  • ചെന്നൈ സെൻട്രലില്‍ നിന്നും രാത്രി 10.50ന് പുറപ്പെടേണ്ട ട്രെയിൻ നമ്പര്‍ 12657 എംജിആര്‍ ചെന്നൈ സെൻട്രല്‍- കെഎസ്‌ആര്‍ ബെംഗളൂരു സൂപ്പര്‍ ഫാസ്റ്റ് മെയില്‍ ചെന്നൈ ബീച്ച് സ്റ്റേഷനില്‍ നിന്നും 11.30ന് പുറപ്പെടും.
  • ചെന്നൈ സെൻട്രലില്‍ നിന്നും രാത്രി ഏഴരയ്‌ക്ക് തിരിക്കേണ്ട 12623 എംജിആര്‍ ചെന്നൈ സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍ സൂപ്പര്‍ഫാസ്റ്റ് മെയില്‍ ചെന്നൈ ബീച്ച് സ്റ്റേഷനില്‍ നിന്നും എട്ട് മണിക്കാകും യാത്ര തിരിക്കുക.
  • ചെന്നൈ സെൻട്രലില്‍ നിന്നും രാത്രി 11 മണിക്ക് പുറപ്പെടേണ്ട 22649 എംജിആര്‍ ചെന്നൈ സെൻട്രല്‍ - ഈറോഡ് യെര്‍ക്കോട് എക്‌സ്‌പ്രസ് 11.55ന് ചെന്നൈ ബീച്ച് സ്റ്റേഷനില്‍ നിന്നാകും യാത്ര ആരംഭിക്കുക.
  • ഇന്ന് രാത്രി 11.20ന് ചെന്നൈയില്‍ നിന്നും കൊല്ലത്തേക്കുള്ള സ്പെഷ്യല്‍ ട്രെയിനായി 06113 എംജിആര്‍ ചെന്നൈ സെൻട്രല്‍- കൊല്ലം സ്പെഷ്യല്‍ നവംബര്‍ ഒന്ന് പുലര്‍ച്ചെ 12.30ന് ചെന്നൈ ബീച്ച് സ്റ്റേഷനില്‍ നിന്നാകും യാത്ര ആരംഭിക്കുക.

Also Read : ഫെങ്കൽ ചുഴലിക്കാറ്റ് കണ്ണൂരിനും മംഗലാപുരത്തിനും ഇടയിലൂടെ കടന്നു പോകാൻ സാധ്യത; അതീവ ജാഗ്രതയില്‍ തീരമേഖല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.