ETV Bharat / bharat

കര തൊട്ട് 'ദന'; ഒഡിഷയും ബംഗാളും അതീവ ജാഗ്രതയിൽ, സാഹചര്യങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി - CYCLONE DANA LATEST UPDATES

ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്. ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന് ഒഡിഷ മുഖ്യമന്ത്രി.

CYCLONE DANA ODISHA  CYCLONE DANA WEST BENGAL  CYCLONE DANA DISASTER MANAGEMENT  CYLONE DANA LATEST NEWS
An uprooted tree being removed as cyclone 'Dana' Begins Landfall On Odisha Coast (PTI)
author img

By ANI

Published : Oct 25, 2024, 6:55 AM IST

ഭുവനേശ്വർ: 'ദന' ചുഴലിക്കാറ്റ് കര തൊട്ടു. പുരിക്കും സാഗർ ദ്വീപിനും ഇടയിലാണ് രാത്രിയോടെ കര തൊട്ടത്. മണിക്കൂറിൽ 120 കിലോമീറ്റർ വീശിയടിക്കുന്ന തീവ്ര ചുഴലിക്കാറ്റായി 'ദന' വടക്കൻ ഒഡിഷ തീരം പിന്നിട്ടു. ഭദ്രക് ജില്ലയിൽ ശക്തമായ കാറ്റിലും കനത്ത മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണു. ഇതിനെ തുടർന്ന് പ്രദേശത്തെ നിരവധി റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. വ്യാപക നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.

രാവിലെ 11.30 മണിയോടെ ചുഴലിക്കാറ്റിന്‍റെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഭുവനേശ്വറിലെ രാജീവ് ഭവനിലെ സ്‌റ്റേറ്റ് എമർജൻസി കൺട്രോൾ റൂമിൽ എത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യങ്ങൾ വിലയിരുത്തി. പാരദീപിലെ ഡോപ്ലർ കാലാവസ്ഥാ റഡാറിൻ്റെ നിരന്തര നിരീക്ഷണത്തിലാണ് സാഹചര്യങ്ങള്‍. പത്തോളം ജില്ലകളെ ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒഡിഷ റവന്യൂ, ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി നേരത്തെ പറഞ്ഞിരുന്നു, 60 ബ്ലോക്കുകൾ, 2131 വില്ലേജുകൾ, 12 നഗര തദ്ദേശ സ്ഥാപനങ്ങൾ, വിവിധ നഗര തദ്ദേശ സ്ഥാപനങ്ങളിലെ 55 വാർഡുകൾ എന്നിവ ഉൾപ്പെടുന്ന 10 ജില്ലകളെ ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് പൂജാരി മാധ്യമങ്ങളോട് പറഞ്ഞത്.

ലക്ഷകണക്കിന് പേരെ മാറ്റി പാർപ്പിച്ചു. വിവിധ ജില്ലകളിലായി 7307 ദുരിതാശ്വാസ കേന്ദ്രങ്ങൾ ഉൾപ്പെടെ ചുഴലിക്കാറ്റിനെ നേരിടാന്‍ സജ്ജീകരങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പൂജാരി കൂട്ടിച്ചേർത്തു. ഗർഭിണികൾ ഉൾപ്പെടെ ദുർബല പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ച് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ, നാഷണൽ ഡിസാസ്‌റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്),ഒഡിഷ ഡിസാസ്‌റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ഒഡിആർഎഫ്), ഫയർ സർവീസസ് ടീമുകൾ എന്നിവരെയും വിന്യസിച്ചിട്ടുണ്ട്.

Also Read:ദന ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഡിഷ സര്‍വസജ്ജം; അടിയന്തര സേവനങ്ങള്‍ക്കായി രണ്ടായിരം ഉദ്യോഗസ്ഥര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.