ETV Bharat / bharat

വ്യാജ വാർത്തകൾ തടയാന്‍ നടപടി; സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ രംഗത്ത്

കേസുകളിലെ കാലതാമസം ഒഴിവാക്കാനും തെറ്റായ വിവരങ്ങൾ പെട്ടെന്ന് നീക്കം ചെയ്യുമെന്ന് ഉറപ്പാക്കാനുമുള്ള നോഡൽ ഏജൻസിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യന്‍ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

harmful information  Cyber Crime  detect and prevent fake news  central government
India's Cyber Crime Coordination Center Develop a System to detect and prevent sources of fake news
author img

By ETV Bharat Kerala Team

Published : Mar 20, 2024, 10:44 AM IST

ഹൈദരാബാദ് : അതിർത്തി കടന്നുള്ള ഇൻ്റർനെറ്റ് പ്രചാരണങ്ങൾ പരിശോധിക്കാൻ നടപടി തുടങ്ങി കേന്ദ്രസർക്കാർ. വ്യാജ വാർത്തകളിലൂടെ വിദ്വേഷം വളർത്തുന്നതും, ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഭീഷണിപ്പെടുത്തുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നതും തടയും. ഇന്ത്യയിലെ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിന്‍റെ (I4C) നേതൃത്വത്തിലാണ് നടപടി.

വ്യാജ വാര്‍ത്തകളുടെ ഉറവിടങ്ങള്‍ തിരിച്ചറിയാനും അത് ഇല്ലാതാക്കാനും ഇന്ത്യയിലെ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിനോട് കേന്ദ്രം നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച ഉത്തരവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഇതോടെ ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ഉടനടി നീക്കം ചെയ്യാനാകും (India's Cyber Crime Coordination Center for detect and prevent sources of fake news).

സമൂഹ മാധ്യമങ്ങളുടെ വ്യാപകമായ ഉപയോഗത്തോടെ എല്ലാ വിവരങ്ങളും എല്ലാവരിലേക്കും വേഗത്തിൽ എത്തുന്നുണ്ട്. എന്നാല്‍ അതിൽ ധാരാളം തെറ്റായ വിവരങ്ങളും അടങ്ങിയിരിക്കുന്നു എന്നതാണ് പ്രശ്‌നം. സോഷ്യൽ മീഡിയയിലൂടെ രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ എന്നിവരെ വിമർശിക്കുന്നത് പതിവായതും ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നുണ്ട്. മതവിദ്വേഷം വളർത്തുന്നതിനായും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. ഇത്തരം തെറ്റായ വിവരങ്ങൾ രാജ്യത്തെ ക്രമസമാധാനത്തെ ഗുരുതരമായി തകർത്ത സംഭവങ്ങളുമുണ്ട്.

അതേസമയം വ്യാജവാര്‍ത്ത വിവരങ്ങൾ തിരിച്ചറിഞ്ഞ് അത് ഇല്ലാതാക്കാൻ ഇന്ത്യയിലെ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിന് നിർദേശം നൽകിയ കേന്ദ്രത്തിന്‍റെ നടപടി രാജ്യത്തെ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ് (India's Cyber Crime Coordination Center for detect and prevent sources of fake news). ഉദാഹരണത്തിന്, ഹൈദരാബാദിൽ മതവിദ്വേഷം വളർത്തുന്ന എന്തെങ്കിലും സന്ദേശം പ്രചരിപ്പിക്കുന്നതായി ആരെങ്കിലും കണ്ടെത്തിയാൽ പൊലീസ് കേസെടുത്ത് അന്വേഷിക്കും. ഈ വിവരങ്ങൾ എങ്ങനെയാണ് പ്രചരിച്ചതെന്നും, അതിന്‍റെ ഉറവിടം കണ്ടെത്തുന്നതിനും വളരെയധികം സമയമെടുക്കും.

ഇത്തരം സന്ദർഭങ്ങളിൽ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ വകുപ്പിന് മാത്രമേ അതാത് സ്ഥാപനങ്ങൾക്ക് കത്തെഴുതാൻ അധികാരമുള്ളൂ. ലോക്കൽ പൊലീസ് ബന്ധപ്പെട്ട സംഘടനയ്ക്ക് കത്തെഴുതിയാലും പ്രയോജനമില്ല. ലോക്കൽ പൊലീസ് വിവരം ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെൻ്റിനെ അറിയിച്ച ശേഷം, ആ വകുപ്പിലെ ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ ബന്ധപ്പെട്ട സംഘടനയ്ക്ക് നിർദേശം നൽകണം. ഇത്രയും സമയത്തിനിടെ തെറ്റായ വിവരങ്ങൾ ജനങ്ങളിലേക്ക് പ്രചരിച്ച് ഗുരുതരമായ നാശനഷ്‌ടങ്ങൾ ഉണ്ടാക്കുന്നു.

ഇത്തരം കേസുകളിലെ കാലതാമസം ഒഴിവാക്കാനും തെറ്റായ വിവരങ്ങൾ പെട്ടെന്ന് നീക്കം ചെയ്യുമെന്ന് ഉറപ്പാക്കാനുമുള്ള നോഡൽ ഏജൻസിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'ഐ4സി'യെ (ഇന്ത്യന്‍ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റര്‍) ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഏതെങ്കിലും തെറ്റായതോ, ദോഷകരമായതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി പ്രാദേശിക അന്വേഷണ ഏജൻസികൾ കണ്ടെത്തിയാൽ അത് ഉടനെ തന്നെ ഇന്ത്യന്‍ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിനെ അറിയിക്കണം (India's Cyber Crime Coordination Center for detect and prevent sources of fake news). വ്യാജവാര്‍ത്തകള്‍ എവിടെ നിന്ന് ഉത്ഭവിക്കുന്നുവെന്നും, അത് എങ്ങനെ വ്യാപിക്കുന്നുവെന്നും ഇന്ത്യന്‍ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റര്‍ അന്വേഷിക്കും. ഇത് ഉടനടി നീക്കം ചെയ്യാൻ ബന്ധപ്പെട്ട സ്ഥാപനത്തിന് നിർദ്ദേശം നൽകുകയും ചെയ്യും.

ഇത്തരത്തിൽ ഉത്തരവിടാനുള്ള അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യന്‍ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിന് പുതുതായി നൽകിയിട്ടുണ്ട്. തെറ്റായ വിവരങ്ങൾ തിരിച്ചറിയാനും അവ സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം നീക്കം ചെയ്യാനും ഇതിലൂടെ എളുപ്പത്തില്‍ സാധിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.