ന്യൂഡൽഹി: 2023 ൽ സൈബർ കുറ്റവാളികൾ ഇന്ത്യൻ ബിസിനസുകളെ ലക്ഷ്യമിട്ട് പ്രതിദിനം ശരാശരി 9,000 ഓൺലൈൻ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട് പുറത്ത്. സൈബർ സുരക്ഷാ കമ്പനിയായ കാസ്‌പെർസ്‌കി പറയുന്നതനുസരിച്ച്, ജനുവരി മുതൽ ഡിസംബർ വരെ ഇന്ത്യയിലെ ബിസിനസുകൾക്ക് മൂന്ന് ദശലക്ഷത്തിലധികം വെബ് ഭീഷണികളാണ് കണ്ടെത്തിയത്. 2022 ൽ കണ്ടെത്തിയ സംഖ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ 47 ശതമാനമാണ് വർധനവ്.
ഇന്ത്യൻ ബിസിനസുകളില്‍ പതിയിരിക്കുന്ന ഓൺലൈൻ ഭീഷണികൾക്കെതിരെ സൈബർ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് മുൻഗണന നൽകണമെന്ന് കാസ്‌പെർസ്‌കിയിലെ ഇന്ത്യയുടെ ജനറൽ മാനേജർ ജയദീപ് സിങ് പറഞ്ഞു. അതിൽ പരാജയപ്പെടുമ്പോള്‍ ഡിജിറ്റലൈസേഷൻ്റെ നേട്ടങ്ങൾ പൂർണ്ണമാവാതെ വരുന്നു .
ഇതിനെതിരെ സജീവമായ നടപടികൾ കൈക്കൊള്ളാനും സാധ്യതയുള്ള സൈബർ ഭീഷണികളിൽ നിന്ന് ബിസിനസുകളെ സംരക്ഷിക്കാനുമുള്ള സമയമാണിതെന്നും ജയദീപ് സിങ് കൂട്ടിച്ചേർത്തു. വെബ് അധിഷ്‌ഠിത ഭീഷണികൾ അല്ലെങ്കിൽ ഓൺലൈൻ ഭീഷണികൾ സൈബർ സുരക്ഷാ അപകടങ്ങളുടെ ഒരു വിഭാഗമാണ്. അത് ഇൻ്റർനെറ്റ് വഴിയുള്ള അനാവശ്യ ഇവൻ്റുകളോ പ്രവർത്തനമോ ഉണ്ടാക്കിയേക്കാം. വെബ് സേവന ഡെവലപ്പർമാർ അല്ലെങ്കിൽ വെബ് സേവനങ്ങൾ എന്നിവയിലൂടെ വെബ് ഭീഷണികൾ സാധ്യമാക്കുന്നു എന്നും റിപ്പോർട്ടില്‍ പറയുന്നു.
2024-ൽ, ബിസിനസുകൾ അവരുടെ സൈബർ സുരക്ഷാ ശ്രമങ്ങൾ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഓർഗനൈസേഷനുകൾ വലിയ അളവിലുള്ള ഡാറ്റ കൈകാര്യം ചെയ്യുന്നതും ,അവയുടെ പ്രശസ്‌തിയും സൈബർ ആക്രമണങ്ങളിൽ നിന്നുള്ള സാമ്പത്തികമായ നഷ്‌ടത്തിന് ഇടയാക്കുന്നു .അതിനെതിരെ അനുയോജ്യമായ ഇൻ്റലിജൻസ് നയിക്കുന്ന സുരക്ഷാ മാര്‍ഗങ്ങള്‍ക്കും സേവനങ്ങൾക്കുമുള്ള സമയമാണിതെന്നും അദ്ദേഹം പരാമർശിച്ചു.
ALSO READ: സൈബറിടത്തിലെ ഗജ ഫ്രോഡുകൾ: ഇരപിടുത്തം നിക്ഷേപ തട്ടിപ്പ് വഴി; അറിയേണ്ടതെല്ലാം