ന്യൂഡല്‍ഹി : പട്ടികജാതി വിഭാഗങ്ങളുടെ ഉപവർഗീകരണം അനുവദനീയമാണെന്ന് സുപ്രീം കോടതി. ദീർഘകാലമായി നിലനിൽക്കുന്ന തർക്കമാണ് പരിഹരിക്കപ്പെട്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എക്‌സില്‍ കുറിച്ചു. പട്ടികജാതിക്കാരുടെ ഉപവിഭാഗം അനുവദനീയമാണെന്ന് വിധിക്കുകയും കൂടുതൽ പിന്നാക്കം നിൽക്കുന്ന പട്ടികജാതി വിഭാഗങ്ങൾക്ക് പ്രത്യേക ക്വാട്ടയും അനുവദിച്ചു.
പട്ടികജാതി വിഭാഗത്തിലെ പിന്നാക്ക വിഭാഗങ്ങളെ സാമൂഹികമായി അനുകൂലിക്കുന്ന പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ എസ്‌സി നിർദേശിച്ച പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്ന് സർക്കാരുകളോട് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്‌താവനയിറക്കി.
വിധിയോടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെ കൂടുതല്‍ ഉപവിഭാഗങ്ങളായി തിരിച്ച് വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലും സംവരണം ഏര്‍പ്പെടുത്താം. ചീഫ് ജസ്റ്റിസുമാരായ ബിആർ ഗവായ്, വിക്രം നാഥ്, ബേല എം ത്രിവേദി, പങ്കജ് മിത്തൽ, മനോജ് മിശ്ര, സതീഷ് ചന്ദ്ര മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.