ETV Bharat / bharat

സിപിഎമ്മിന്‍റെ പ്രകടന പത്രിക വ്യാഴാഴ്‌ച; സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ക്ക് മുന്‍തൂക്കം - CPM To Release Election Manifesto - CPM TO RELEASE ELECTION MANIFESTO

മൂന്ന് ഭാഗങ്ങളുള്ള പ്രകടന പത്രികയില്‍ വനിതാ സുരക്ഷയും തൊഴിലില്ലായ്‌മയും താങ്ങുവിലയുമടക്കമുള്ള വിഷയങ്ങള്‍ക്ക് ഊന്നല്‍.

CPM TO RELEASE ELECTION MANIFESTO  MANIFESTO DIVIDED INTO THREE PARTS  WOMEN SAFETY MINIMUM SUPPORT PRICES  ECONOMIC CRISIS THE WEAKER SECTIONS
CPI-M To Release Election Manifesto On Thursday
author img

By ETV Bharat Kerala Team

Published : Apr 2, 2024, 8:07 PM IST

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കാനൊരുങ്ങി സിപിഎം. വ്യാഴാഴ്‌ച പ്രകടന പത്രിക പുറത്ത് വിടുമെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. മൂന്ന് ഭാഗങ്ങളായാണ് പ്രകടന പത്രിക തയാറാക്കിയിട്ടുള്ളത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണം, തൊഴിലില്ലായ്‌മ, ഇന്ത്യന്‍ ഭരണഘടനയുടെ മതേതര-ജനാധിപത്യ മൂല്യങ്ങള്‍ ഉറപ്പ് നല്‍കല്‍ തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കിയാണ് പ്രകടന പത്രിക തയാറാക്കിയിട്ടുള്ളത്.

ആവിഷ്ക്കാര സ്വാതന്ത്ര്യം അടക്കമുള്ള ഭരണഘടനാവകാശങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം, സാമൂഹ മാധ്യമങ്ങളിലെ വിമര്‍ശകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും വിമര്‍ശകരെ ദേശവിരുദ്ധരായി ചിത്രീകരിക്കല്‍ തുടങ്ങിയവയും പ്രകടന പത്രികയില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ജനാധിപത്യത്തിലെ ഭിന്ന സ്വരങ്ങളെ കുറ്റകൃത്യമാക്കല്‍, ദളിത് പീഢനം എന്നീ വിഷയങ്ങളും പ്രകടന പത്രികയില്‍ എടുത്ത് കാട്ടുന്നുണ്ടെന്ന് സിപിഎമ്മിന്‍റെ പ്രകടന പത്രിക സമിതിയംഗം ഹന്നന്‍ മൊല്ല പറഞ്ഞു.

ഭരണകക്ഷി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മാധ്യമസ്ഥാപനങ്ങളെ നേരിടുന്ന കാഴ്‌ച അടുത്തിടെ നാം കണ്ടു. വോട്ട് ബാങ്ക് രാഷ്‌ട്രീയം ലക്ഷ്യമിട്ട് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നതിനെയും പ്രകടനപത്രികയില്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപി ആര്‍എസ്എസിന്‍റെ പ്രത്യയശാസ്‌ത്രം മുന്നോട്ട് വച്ച് നമ്മുടെ മതേതര ജനാധിപത്യത്തെ അട്ടിമറിച്ച് രാജ്യത്തെ ഹിന്ദു രാഷ്‌ട്രമാക്കാന്‍ ശ്രമിക്കുന്നുവെന്നും ഹന്നന്‍ മൊല്ല കുറ്റപ്പെടുത്തി.

ഗോസംരക്ഷണത്തിനും സദാചാര പൊലീസിങ്ങിനുമായി സ്വകാര്യ സംഘങ്ങളെ വളര്‍ത്തിക്കൊണ്ടുവന്ന് ബിജെപി ന്യൂനപക്ഷത്തെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെയും വര്‍ദ്ധിച്ച് വരുന്ന കുറ്റകൃത്യങ്ങളെയും കുറിച്ച് പ്രകടനപത്രികയില്‍ പരാമര്‍ശം കാണും. സ്‌ത്രീകള്‍ക്ക് നേരെ, പ്രത്യേകിച്ച് ദളിത് വിഭാഗങ്ങളിലെയും ന്യൂനപക്ഷങ്ങളിലെയും സ്‌ത്രീകള്‍ക്ക് നേരെ കടുത്ത അതിക്രമങ്ങള്‍ അരങ്ങേറുന്നു. ഔദ്യോഗിക കണക്കുകള്‍ നിരത്തിയാണ് ഇക്കാര്യം ഞങ്ങള്‍ പറയുന്നത്. രാജ്യത്തെ സമ്പദ്ഘടനയുടെ സ്ഥിതി, ദേശസുരക്ഷ, വിദേശനയം, തൊഴിലില്ലായ്‌മ എന്നിവ മറ്റ് ചില സുപ്രധാന വിഷയങ്ങളാണ്. ഇവയ്ക്കും പ്രകടനപത്രികയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

Also Read: നീതി ഉറപ്പാക്കി കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കുമെന്ന് കമ്മിറ്റി അംഗം; യുവാക്കള്‍, സ്‌ത്രീകള്‍, കര്‍ഷകര്‍, എന്നിവര്‍ക്ക് പ്രാമുഖ്യം

രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കുള്ള ബദല്‍ നിര്‍ദ്ദേശങ്ങളും പ്രകടനപത്രിക മുന്നോട്ടുവയ്‌ക്കുന്നു. ബിജെപിയെ തോല്‍പ്പിച്ച് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ എല്ലാ മതേതര ജനാധിപത്യ രാജ്യങ്ങളും ഒന്നിച്ച് അണിനിരക്കണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ഹന്നന്‍ മൊല്ല കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.