ETV Bharat / bharat

ബിജെപിക്കെതിരെ പത്രപ്പരസ്യം നല്‍കിയ കേസ് : സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനും ജാമ്യം - Siddaramaiah and DK got bail

author img

By ETV Bharat Kerala Team

Published : Jun 1, 2024, 4:53 PM IST

ബിജെപിക്കെതിരെ ദിനപ്പത്രങ്ങളില്‍ അപകീര്‍ത്തികരമായ പരസ്യം കൊടുത്ത കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനും ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതി ജാമ്യം അനുവദിച്ചു.

CM AND DEPUTY CM IN KARNATAKA  DEFAMATION CASE SIDDARAMAIAH DK  ബിജെപിക്കെതിരെ പത്ര പരസ്യം  സിദ്ധരാമയ്യ ഡികെ ശിവകുമാര്‍ ജാമ്യം
Representative Image (ETV Bharat)

ബെംഗളൂരു : ബിജെപിക്കെതിരെ ദിനപ്പത്രങ്ങളില്‍ അപകീര്‍ത്തികരമായ പരസ്യം കൊടുത്ത കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും‌ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനും കോടതി ജാമ്യം അനുവദിച്ചു. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2023 ല്‍, ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ വിവിധ തസ്‌തികകൾക്ക് നിരക്ക് നിശ്ചയിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളുടെ ഒന്നാം പേജിൽ ‘അഴിമതി നിരക്ക് പട്ടിക’ എന്ന പേരിൽ പരസ്യം നൽകിയിരുന്നു.

കൊവിഡ് സാമഗ്രികള്‍, സ്‌കൂളുകളിലേക്ക് വിതരണം ചെയ്യുന്ന മുട്ട, റോഡ് നിര്‍മാണം എന്നിവയിലെല്ലാം അഴിമതി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പരസ്യത്തില്‍ പറഞ്ഞത്. ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടെ നടത്തിയത് ഒന്നര ലക്ഷം കോടിയുടെ അഴിമതിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിൽ ബിജെപി മാന നഷ്‌ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു.

Also Read : വാരണാസി പോളിങ് ബൂത്തില്‍; വിവേകാനന്ദ പാറയില്‍ ധ്യാനം തുടര്‍ന്ന് നരേന്ദ്ര മോദി - MODI MEDITATION AT VIVEKANANDA ROCK

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.