ETV Bharat / bharat

ബ്യൂട്ടി പാർലറിന്‍റെ മറവില്‍ 2 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങി ; ദമ്പതികൾക്കായി വലവിരിച്ച് പൊലീസ്

ബ്യൂട്ടിപാർലറിന്‍റെ ഫ്രാഞ്ചൈസി നൽകാമെന്ന വ്യാജേന ദമ്പതികൾ രണ്ടുകോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങി. നൂറുകണക്കിനാളുകളിൽ നിന്ന് ദമ്പതികൾ പണം വാങ്ങിയതായും തെലങ്കാനയിലുടനീളം ഇവർക്കെതിരെ കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും പൊലീസ്.

സാമ്പത്തിക തട്ടിപ്പ്  Telangana Financial Fraud  beauty parlor franchise fraud  Rose Gold Beauty Parlor Fraud
Couple Drowned After Committing Financial Fraud in Hyderabad
author img

By ETV Bharat Kerala Team

Published : Jan 30, 2024, 2:35 PM IST

ഹൈദരാബാദ് : തെലങ്കാനയിലെ ബാച്ചുപള്ളിയില്‍ ബ്യൂട്ടിപാർലറിന്‍റെ ഫ്രാഞ്ചൈസി നൽകാമെന്ന വ്യാജേന ദമ്പതികൾ രണ്ട് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി. തമിഴ്‌നാട് സ്വദേശി ഷെയ്ഖ് ഇസ്‌മയിൽ (40), ഭാര്യ സമീന എന്ന പ്രേമകുമാരി (36) എന്നിവരാണ് തട്ടിപ്പിന് പിന്നിൽ. പരാതി ഉയര്‍ന്നതോടെ ഇവരുടെ കൂട്ടാളികളായ രണ്ട് പേരെ ബാച്ചുപള്ളി അറസ്‌റ്റ് ചെയ്‌തു (Financial Fraud in Hyderabad).

സമീനയുടെ അനുജത്തി ജെസീക്ക എന്ന ദേവകുമാരിയും, ഇവരുടെ സ്‌ഥാപനത്തിലെ ജീവനക്കാരനായ വിശ്വതേജയുമാണ് അറസ്‌റ്റിലായത്. ഷെയ്ഖ് ഇസ്‌മയിലും സമീനയും, സമീനയുടെ സഹോദരൻ ചിന്ന എന്ന രവിയും ഒളിവിലാണെന്ന് ബാച്ചുപള്ളി എസ്ഐ മഹേഷ് ഗൗഡ് പറഞ്ഞു.

ബ്യൂട്ടി പാർലർ ഫ്രാഞ്ചൈസി നൽകാമെന്ന പേരിൽ സംസ്ഥാനത്തുടനീളമുള്ള നൂറുകണക്കിനാളുകളിൽ നിന്ന് ദമ്പതികൾ പണം വാങ്ങിയതായി പൊലീസ് പറഞ്ഞു. തെലങ്കാനയിലെ പല ജില്ലകളിലും ഇതിനോടകം ഇവർക്കെതിരെ കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു

രണ്ട് വർഷം മുന്‍പാണ് നിസാംപേട്ടയിലെ പ്രഗതിനഗർ നെമാലി ബൊമ്മല സ്‌ക്വയറിൽ ദമ്പതികൾ ഒരു ബ്യൂട്ടി പാർലർ തുടങ്ങിയത്. റോസ് ഗോൾഡ് എന്നായിരുന്നു പാർലറിന്‍റെ പേര്. ജെസീക്കയും രവിയും ബ്യൂട്ടിപാർലറിൻ്റെ സഹ ഉടമകളായിരുന്നു. നിസാംപേട്ടയിലുള്ള വിശ്വതേജയെ ജീവനക്കാരനായും നിയമിച്ചു (Rose Gold Beauty Parlor Fraud).

ബ്യൂട്ടിപാർലർ വിഭാഗത്തിൽ തങ്ങളുടെ സ്ഥാപനത്തിന് നല്ല പ്രശസ്‌തി ഉണ്ടെന്നും, ഫ്രാഞ്ചൈസികളും ആവശ്യമായ സാധനങ്ങളും നൽകുമെന്നും, പ്രതിമാസം 35,000 രൂപ ശമ്പളം നൽകുമെന്നും ഇവർ പരസ്യം ചെയ്‌തു. നിസാംപേട്ട്, മേധക്, സിദ്ദിപേട്ട്, കാമറെഡ്ഡി, സംഗറെഡ്ഡി, മേഡ്‌ചൽ ജില്ലകളില്‍ നിന്ന് നൂറുകണക്കിനാളുകളാണ് പരസ്യം കണ്ട് ഇവരെ ഫോണിൽ ബന്ധപ്പെട്ടത്. ഫ്രാഞ്ചൈസി നൽകുന്നതിന് മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ ഈടാക്കി. ഇരുന്നൂറോളം പേർ ദമ്പതികള്‍ക്ക് പണം നൽകിയതായാണ് വിവരം.

Also Read: ഹൈദരാബാദിൽ സൈബർ തട്ടിപ്പ് തുടർക്കഥയാകുന്നു; ഇത്തവണ തട്ടിപ്പിനിരയായത് ഐ ടി ജീവനക്കാരൻ

ഇരകളിൽ നിന്ന് ഒരു വർഷത്തേക്കുള്ള പണം പിരിച്ച ശേഷം, ഫ്രാഞ്ചൈസി സ്ഥാപിക്കാനുള്ള സമയപരിധി കഴിഞ്ഞ സെപ്റ്റംബർ വരെ നീട്ടി. സംഭവത്തിൽ സംശയം തോന്നിയവർ പ്രഗതി നഗറിലെ ഓഫീസിലെത്തിയപ്പോള്‍ ബോർഡ് നീക്കം ചെയ്‌തിരുന്നു. ഇവർ മുങ്ങിയെന്ന് കണ്ടെത്തിയതോടെ പണം നഷ്‌ടമായവര്‍ ബാച്ചുപള്ളി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.