ETV Bharat / bharat

ബിഹാറില്‍ എന്‍ഡിഎ ബഹുദൂരം മുന്നില്‍; നാല്‍പ്പതില്‍ 32 സീറ്റിലും ലീഡ്; ഇന്ത്യ സഖ്യം ഏഴിടത്ത് മാത്രം - Bihar Lok sabha Election - BIHAR LOK SABHA ELECTION

ബീഹാറില്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റം, ഒരു സ്വതന്ത്രനും ലീഡ് ചെയ്യുന്നു.

LOK SABHA ELECTION RESULTS 2024  തെരഞ്ഞെടുപ്പ് 2024  ബീഹാറില്‍ എന്‍ഡിഎ  ഇന്ത്യ സഖ്യം ഏഴ് സീറ്റുകളില്‍
ബീഹാറില്‍ എന്‍ഡിഎ നാല്‍പ്പതു സീറ്റുകളില്‍ 32ലും ലീഡ് ചെയ്യുന്നു (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 4, 2024, 1:33 PM IST

Updated : Jun 4, 2024, 1:46 PM IST

പാറ്റ്ന: മഹാഗഡ്ബന്ധനും എന്‍ഡിഎ സഖ്യവും കൊമ്പുകോര്‍ക്കുന്ന ബിഹാറില്‍ 40 സീറ്റില്‍ 32ലും എന്‍ഡിഎ മുന്നേറ്റം. ഇന്ത്യ സഖ്യം ഏഴ് സീറ്റുകളില്‍ മുന്നേറുന്നു. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് മുന്നേറുന്നത്.

നിത്യാനന്ദ റായ് ഉജ്ജര്‍പൂര്‍ സീറ്റില്‍ 18000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ്. അഞ്ചാം റൗണ്ട് വരെ എണ്ണിക്കഴിഞ്ഞപ്പോള്‍ ഗിരിരാജ് സിങ്ങ് 3636 വോട്ടുകള്‍ക്ക് പിന്നിലാണ്. ശാംഭവി ചൗധരി 86000 വോട്ടുകള്‍ക്ക് മുന്നിലാണ്.

എന്‍ഡിഎയില്‍ ബിജെപി പതിനേഴ് സീറ്റുകളിലും ജെഡിയു പതിനാറ് സീറ്റുകളിലും എല്‍ജെപി (ആര്‍) അഞ്ച് സീറ്റുകളിലും എച്ച്എഎം, രാഷ്‌ട്രീയ ലോക് മോര്‍ച്ച എന്നിവ ഓരോ സീറ്റിലുമാണ് ജനവിധി തേടിയത്. മഹാഗഡ്ബന്ധനില്‍ ആര്‍ജെഡി 23 സീറ്റിലും കോണ്‍ഗ്രസ് ഒന്‍പത് സീറ്റിലും സിപിഐഎംഎല്‍ മൂന്ന് സീറ്റിലും സിപിഐയും സിപിഎമ്മും ഓരോ സീറ്റിലും ജനവിധി തേടുന്നു.

മുൻപ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ഹൊലെനരസിപൂർ എംഎൽഎയുമായ എച്ച് ഡി രേവണ്ണയുടെ മൂത്ത മകനുമാണ് ഹാസനിലെ സിറ്റിംഗ് എംപിയായ പ്രജ്വൽ. 33-കാരനായ പ്രജ്വൽ കർണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു. പ്രജ്വലിനെതിരായ ഗുരുതരമായ ലൈംഗിക പീഡനപരാതികൾ കഴിഞ്ഞ തെരഞ്ഞെടുപ്പ് ദിവസങ്ങളിലെല്ലാം ദേശീയ തലത്തിൽ വലിയ ചർച്ചയായിരുന്നു. പ്രജ്വലിനെതിരായ പീഡനപരാതികളെക്കുറിച്ച് ബിജെപി നേതൃത്വത്തിന് നേരത്തേ അറിയാമായിരുന്നെന്നാണ് ആരോപണം. വിവരം പുറത്തുവന്നിട്ടും ബിജെപി സംരക്ഷിച്ചുവെന്ന ആരോപണമാണ് ഉയർന്നത്.

Also Read: ബിഹാര്‍, കേന്ദ്രം ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്നതില്‍ നിര്‍ണായക സംസ്ഥാനം

Last Updated : Jun 4, 2024, 1:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.