ETV Bharat / bharat

'ലോകം മുഴുവന്‍ സഞ്ചരിക്കുന്ന പ്രധാനമന്ത്രിക്ക് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ സമയമില്ല': ജയറാം രമേശ്‌ - Congress Against Narendra Modi

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം. ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് രംഗത്ത്. സംഘര്‍ഷം തുടങ്ങി 15 മാസം പിന്നിട്ടിട്ടും മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതിനെ വിമര്‍ശിച്ച് ജയറാം രമേശ്‌.

മണിപ്പൂര്‍ സംഘര്‍ഷം  MANIPUR CONFLICT UPDATES  CONGRESS SLAMS CENTRE OVER MANIPUR  VIOLENCE IN MANIPUR
Representative Image (ETV Bharat)
author img

By PTI

Published : Sep 10, 2024, 8:18 PM IST

ന്യൂഡൽഹി: മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്. ലോകം മുഴുവന്‍ സഞ്ചരിച്ച് എല്ലാ രാജ്യങ്ങളിലും സമാധാനം കൊണ്ടുവരാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദി മണിപ്പൂരില്‍ സന്ദര്‍ശനം നടത്താതിനെയും കോൺഗ്രസ് വിമര്‍ശിച്ചു. മണിപ്പൂരിനെ മോദി സംഘര്‍ഷത്തിന് വിട്ടുകൊടുത്തെന്നും കോൺഗ്രസ് ആരോപിച്ചു.

ജനാധിപത്യം ഒരു ഉന്നത ക്രമമാണ്. സംസ്ഥാനത്തെ നിയമവാഴ്‌ച തന്നെ തകർന്നിരിക്കുകയാണെന്ന് സംസ്ഥാന കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. 15 വർഷത്തിനുള്ളിൽ കോൺഗ്രസിന് ചെയ്യാൻ കഴിയാത്തത് 15 മാസത്തിനുള്ളിൽ താൻ ചെയ്യുമെന്നാണ് പ്രധാനമന്ത്രി മണിപ്പൂരിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനം.

തീർച്ചയായും തെരഞ്ഞെടുപ്പ് കഴിഞ്ഞ് 15 മാസത്തിനുള്ളിൽ അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളെ ആക്രമണത്തിന് വിട്ടുകൊടുത്തുവെന്നും രമേശ് പറഞ്ഞു. എന്ന് അവസാനിക്കും എന്നറിയാതെ ഇപ്പോഴും മണിപ്പൂരില്‍ സംഘര്‍ഷം നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഭരണഘടനയുടെ അടിസ്ഥാനത്തിലുളള ഭരണത്തില്‍ തകർച്ചയുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നിട്ടും മിസ്റ്റർ നരേന്ദ്ര മോദി അനങ്ങുന്നില്ലെന്ന് രമേശ് എക്‌സിലെ പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

ഒരു വർഷത്തിലേറെയായി മണിപ്പൂര്‍ സംഘര്‍ഷഭരിതമാണ്. ഇംഫാലിലെ ജനങ്ങള്‍ ഇന്ന് മോദിയുടെ പോസ്റ്ററുകൾ കീറുകയാണെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. മണിപ്പൂരിൽ അക്രമം രൂക്ഷമായ സാഹചര്യത്തിലാണ് ജയറാം രമേശ് ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

വിദ്യാർഥികളുടെ പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് സംസ്ഥാന സർക്കാർ ഇൻ്റർനെറ്റ് സേവനങ്ങള്‍ നിർത്തിവച്ചു. അഞ്ച് ദിവസത്തേക്കാണ് ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോഗം തടയാനുളള നടപടിയും ആഭ്യന്തര വകുപ്പ് സ്വീകരിച്ചുകഴിഞ്ഞു. വിദ്വേഷം പരത്തുന്ന ചിത്രങ്ങൾ, പ്രസംഗങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കാതിരിക്കാനാണ് സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

കൂടാതെ മണിപ്പൂരിലെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞയും സര്‍ക്കാര്‍ ഏർപ്പെടുത്തി. ആളുകൾ വീടിന് പുറത്ത് ഇറങ്ങുന്നത് തടയുന്ന ഒരു അനിശ്ചിതകാല കർഫ്യൂ ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. തൗബാലിലും ബിഎൻഎസ്എസിൻ്റെ സെക്ഷൻ 163 (2) പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2023 മെയ് മാസമാണ് മെയ്‌തികളും കുക്കികളും തമ്മിലുളള സംഘര്‍ഷം ആരംഭിക്കുന്നത്. 200ലധികം ആളുകൾ ആക്രമണത്തില്‍ ഇതുവരെ മരിച്ചു. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി.

Also Read: മണിപ്പൂര്‍ സംഘര്‍ഷം: തങ്ബുഹ് ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു, മരണം 9 ആയി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.