ETV Bharat / bharat

ആൺകുട്ടികളുമായി സംസാരിക്കുന്നത് ഇഷ്‌ടപ്പെട്ടില്ല; കബഡി താരത്തെ കൊലപ്പെടുത്തി പരിശീലകൻ - KABADI PLAYER MURDERED - KABADI PLAYER MURDERED

മഹാരാഷ്ട്രയില്‍ കബഡി താരത്തെ കൊലപ്പെടുത്തിയ പരിശീലകനെ പൊലീസ് അറസ്‌റ്റു ചെയ്‌തു.

KABADI PLAYER MURDER CASE  MAHARASHTRA NEWS  KABADI PLAYER MURDERED IN THANE  കബഡി താരത്തെ പരിശീലകൻ കൊലപ്പെടുത്തി
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : May 29, 2024, 5:47 PM IST

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ താനെ നഗരത്തിൽ ആൺകുട്ടികളോട് സംസാരിക്കുന്നത് ഇഷ്‌ടപ്പെടാത്തതിൻ്റെ പേരിൽ കബഡി താരമായ 17-കാരിയെ കൊലപ്പെടുത്തിയ പരിശീലകന്‍ പിടിയില്‍. മെയ് 24-ന് നഗരത്തിലെ കോൽഷെറ്റ് ഏരിയയിലെ വീട്ടിൽ നിന്ന് 17 കാരിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.

പിന്നാലെയാണ് പരിശീലകനായ ഗണേഷ് ഘംബീറാവു (23) അറസ്‌റ്റിലായത്. ചൊവ്വാഴ്‌ച നവി മുംബൈയിലെ ഘാൻസോളിയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി മറ്റ് ആൺകുട്ടികളുമായി സംസാരിക്കുന്നതിൽ തനിക്ക് അസ്വസ്ഥതയുണ്ടെന്ന് ഘംബീറാവു പൊലീസിനോട് പറഞ്ഞു.

പെണ്‍കുട്ടി തനിച്ചായിരുന്നപ്പോൾ പ്രതി വീട്ടിലെത്തുകയും കുട്ടിയുമായി വഴക്കിടുകയും ചെയ്‌തു. തുടർന്ന് കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കബഡി പരിശീലകന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് , അന്വേഷണത്തില്‍ കൗമാരക്കാരിയുടെ കുടുംബാംഗങ്ങളിൽ നിന്ന് മനസിലായെന്ന് കപൂർബാവഡി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ALSO READ: മധ്യപ്രദേശില്‍ കൂട്ടക്കൊല; കുടുംബത്തിലെ 8 പേരെ വെട്ടിക്കൊലപ്പെടുത്തി, പ്രതി ആത്മഹത്യ ചെയ്‌തു - Man Killed 8 Members Of His Family

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.