ലഖ്‌നൗ : രാജ്യത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഉത്തര്‍പ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2017ല്‍ ആറാം സ്ഥാനത്തായിരുന്ന യുപി ഏഴ് വർഷം കൊണ്ടാണ് വളര്‍ച്ച നേടിയതെന്നും അദ്ദേഹം പറഞ്ഞു. ലോകഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി.
സാമ്പത്തിക വളർച്ച യുപിയെ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ മുൻപന്തിയിലെത്തിച്ചു. എംഎസ്എംഇ സംരംഭകർ സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സംരംഭകർക്ക് ഇപ്പോൾ 20,000 കോടി രൂപയിൽ കൂടുതലുള്ള വായ്‌പകൾ ലഭ്യമാണെന്നും യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.
പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാനത്ത് പ്രതിരോധ ഇടനാഴി വികസിപ്പിക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 24,000 കോടിയുടെ നിക്ഷേപം ഇതിനോടകം നടപ്പിലാക്കിയതായും യോഗി ആദിത്യനാഥ് അറിയിച്ചു.