ന്യൂഡല്‍ഹി : സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഭാര്യ സുനിതയും. മദ്യനയ അഴിമഴി കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച് തിഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് ക്ഷേത്രദര്‍ശനം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജും മറ്റ് എഎപി നേതാക്കളും കെജ്‌രിവാളിനൊപ്പമുണ്ടായിരുന്നു.
തിഹാര്‍ ജയിലില്‍ നിന്ന് പുറത്തെത്താനായതിന് ദൈവത്തോട് നന്ദി പറഞ്ഞ മുഖ്യമന്ത്രി സേച്ഛാധിപത്യത്തിനെതിരായ തന്‍റെ പോരാട്ടത്തിന് ജനങ്ങളുടെ പിന്തുണ തേടുകയും ചെയ്‌തു. ഉച്ചയ്‌ക്ക് 1 ന് (മെയ് 11) എഎപി ഓഫിസില്‍ വാര്‍ത്താസമ്മേളനം നടത്തുന്ന കെജ്‌രിവാള്‍ രണ്ടിടങ്ങളില്‍ റോഡ് ഷോകളിലും പങ്കെടുക്കും. തെക്കന്‍ ഡല്‍ഹിയിലെയും കിഴക്കന്‍ ഡല്‍ഹിയിലെയും പാര്‍ലമെന്‍റ് മണ്ഡലങ്ങളിലൂടെയാകും കെജ്‌രിവാളിന്‍റെ റോഡ് ഷോ.