റാഞ്ചി: ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ബർഹെത് അസംബ്ലി മണ്ഡലത്തിൽ നിന്നാണ് സോറന്‍ മത്സരത്തിനിറങ്ങുക. അസിസ്റ്റന്‍റ് കലക്‌ടർ ഗൗതം കുമാർ ഭഗത്ത് മുമ്പാകെ ഇന്ന് ഉച്ചയോടെയാണ് പത്രിക സമര്‍പ്പിച്ചത്.
ഇന്ത്യ സഖ്യമാണ് ഇത്തവണ ജാർഖണ്ഡിൽ സർക്കാർ രൂപീകരിക്കാൻ പോകുന്നതെന്ന് പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ സോറന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഞങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് ഇത്തവണ തങ്ങള്‍ ഭരണത്തിലേറും. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് വരികയാണിവിടെ. തെരഞ്ഞെടുപ്പിന് ശേഷം എല്ലാവരും അവരുടെ കാര്യം നോക്കുമെന്നും ജനങ്ങള്‍ക്കായി യാതൊന്നും ചെയ്യില്ലെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മോശം കാലാവസ്ഥ കാരണം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് ദുംകയിൽ നിന്ന് പുറപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് സാഹിബ് ഗഞ്ചിലേക്ക് റോഡ് മാര്‍ഗമാണ് പോയത്. നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം മൂന്ന് പൊതുയോഗങ്ങളാണ് തീരുമാനിച്ചിരുന്നത്. നേരം വൈകിയതിനാൽ ബർഹെത്തിൽ മാത്രമാണ് ഹേമന്ത് സോറന്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്‌തത്.
അതേസമയം തെരഞ്ഞെടുപ്പിനുള്ള 35 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 13, നവംബർ 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ നവംബർ 23ന് നടക്കും.