ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ബന്ദിപ്പോരയിൽ വെളളപ്പൊക്കം രൂക്ഷം. വ്യാഴാഴ്‌ച (ഓഗസ്റ്റ് 15) രാവിലെയുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നാണ് വെള്ളപ്പൊക്കമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ബന്ദിപ്പോരയിലെ അരിൻ മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. വെള്ളപ്പൊക്കത്തില്‍ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഓഗസ്റ്റ് 16 മുതല്‍ 20 വരെ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Also Read: ഹിമാചലിലെ മേഘവിസ്‌ഫോടനം, കുളുവിലും ഷിംലയിലും വെള്ളപ്പൊക്കം; 6 പേര്‍ മരിച്ചു, 53 പേരെ കാണാതായി