ETV Bharat / bharat

ഷി ജിന്‍പിങ്ങ് ഇനിയും പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചിട്ടില്ല, ചൈന നല്ല ബന്ധത്തിന് ഇനിയും തയാറായിട്ടില്ല: മുന്‍ സൈനിക മേധാവി എം എം നരവാനെ - China Not Open To Good Relations

author img

By ETV Bharat Kerala Team

Published : Jun 19, 2024, 10:34 PM IST

മുന്‍ സൈനിക മേധാവി എംഎം നരവാനെ ഇടിവി ഭാരതിന്‍റെ സൗരഭ് ശര്‍മയോട് നിരവധി വിഷയങ്ങളെക്കുറിച്ച് സംവദിച്ചു. തുടര്‍ച്ചയായി മൂന്നാംതവണയും അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കാന്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് ഇനിയും തയാറായിട്ടില്ല. ചൈന ഇന്ത്യയുമായി ഒരു നല്ല ബന്ധത്തിന് തയാറല്ല എന്നതിന്‍റെ സൂചനയാണ് ഇതെന്നും നരവാനെ പറഞ്ഞു.

FORMER ARMY CHIEF MM NARAVANE  ഷി ജിന്‍പിങ്ങ്  പ്രധാനമന്ത്രി മോദി  മുന്‍ സൈനിക മേധാവി എം എം നരവാനെ
MM Naravane (ETV Bharat)

ന്യൂഡല്‍ഹി: സമാധാനത്തിനുള്ള ഏകമാര്‍ഗം യുദ്ധത്തിന് തയാറാകുക എന്നതാണെന്ന് മുന്‍ സൈനിക മേധാവി എം എം നരവാനെ. അതാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന റഷ്യ-യുക്രൈന്‍ യുദ്ധവും ഇസ്രയേല്‍ -ഹമാസ് യുദ്ധവും നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മുന്‍ സൈനിക മേധാവിയുടെ കാലത്താണ് ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ഏറ്റവും വഷളായത്. ഒടുവിലിത് 2020ലെ ഗാല്‍വന്‍ സംഭവത്തിലേക്ക് വരെ നീണ്ടു. തുടര്‍ന്ന് രാഷ്‌ട്രീയ ഇച്‌ഛാശക്തിയെന്ന വിളിച്ച ചര്‍ച്ചകളിലൂടെ ഇരുപക്ഷത്തെയും സൈന്യത്തെ പിന്‍വലിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള അതിര്‍ത്തി പ്രശ്‌നം പരിഹരിച്ചു.

തുടര്‍ച്ചയായ മൂന്നാം വട്ടവും രാജ്യത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിയെ അഭിനന്ദിക്കാന്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് ഇനിയും തയാറായിട്ടില്ല. ചൈന ഇന്ത്യയുമായി ഒരു നല്ല ബന്ധത്തിന് ആഗ്രഹിക്കുന്നില്ല എന്നതിന്‍റെ സൂചനയാണ് ഇതെന്നും നരവാനെ ചൂണ്ടിക്കാട്ടുന്നു.

അഭിമുഖത്തിലെ പ്രസക്‌ത ഭാഗങ്ങളിലേക്ക്

  • ഇടിബി: റഷ്യയും യുക്രൈനും തമ്മിലും ഇസ്രയേലും ഹമാസും തമ്മിലും നടക്കുന്ന യുദ്ധം നമുക്ക് നല്‍കുന്ന പാഠമെന്താണ്?

ജനറല്‍(റിട്ട.)നരവാനെ: ഈ രണ്ട് സംഘര്‍ഷങ്ങളും തന്ത്രപരമായും പ്രാവര്‍ത്തികവുമായ തലങ്ങളില്‍ പല പാഠങ്ങളും നമുക്ക് നല്‍കുന്നുണ്ട്. യഥാര്‍ത്ഥ അടിസ്ഥആന പാഠങ്ങള്‍ യുദ്ധമൊടുങ്ങി അതിന്‍റെ പൊടിപടലങ്ങള്‍ അവസാനിച്ചാല്‍ മാത്രമേ ഇത് നല്‍കുന്ന യഥാര്‍ത്ഥ പാഠങ്ങള്‍ അറിയാനാകൂ. അതേസമയം ചില അടിയന്തര പാഠങ്ങള്‍ ഇവിടെയുണ്ട്. സമാധാനത്തിന് വേണ്ടിയുള്ള കാംക്ഷയും ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ആഗ്രഹവുമാണ് ആത്യന്തികമായി യുദ്ധത്തിലേക്ക് നയിക്കുന്നത് എന്നതാണ് ഈ യുദ്ധങ്ങളെല്ലാം നല്‍കുന്ന അടിസ്ഥാന പാഠം.

കാര്‍ഗില്‍ യുദ്ധം കാല്‍നൂറ്റാണ്ട് മുമ്പാണ് നടന്നത്. യുദ്ധമുനമ്പിലാണ് നാം എന്നൊരു ചിന്തയും എപ്പോള്‍ വേണമെങ്കിലും യുദ്ധമുണ്ടാകാമെന്ന പ്രതീതിയും സുരക്ഷ മുന്‍കരുതലുകളുമാണ് പിന്നീടിങ്ങോട്ട് നമ്മെ നയിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒന്നുമുണ്ടായില്ല. യുദ്ധത്തിന് വേണ്ടി തയാറെടുക്കുക എന്നതാണ് സമാധാനം നിലനിര്‍ത്താനുള്ള ഏകമാര്‍ഗം. ഇതാണ് ഏറ്റവും വലിയ പാഠം. ഹമാസ് ഇസ്രയേല്‍ സംഘര്‍ഷം എടുത്താലും ഇതാണ് യാഥാര്‍ത്ഥ്യം. എപ്പോഴും ഒരു സംഘര്‍ഷ സാധ്യത എല്ലാ കോണിലും നിലനിന്നിരുന്നു. സമാധാനത്തിനുള്ള വില നിതാന്ത ജാഗ്രതയാണ്. ഒക്‌ടോബര്‍ ഏഴിന് നടന്നത് ഒരു ഭീകരാക്രമണമാണ്. അത് ശക്തിയുക്തം അപലപിക്കേണ്ടതുണ്ട്. സൈനികേതര ജനങ്ങളോടും നിരപരാധികളായ സ്‌ത്രീകളോടും കുഞ്ഞുങ്ങളോടുമുള്ള അതിക്രമങ്ങള്‍ക്ക് സാംസ്കാരിക സമൂഹത്തില്‍ ഇടമില്ല.

ഭീകരാക്രമണങ്ങളോടുള്ള പ്രതികരണത്തിന് ഒരു അനുപാതികതയുണ്ട്. സൈനിക ഉപയോഗവും ഇരുപക്ഷത്തുമുള്ള നാശനഷ്‌ടങ്ങളും മാനുഷിക പ്രതിസന്ധിയുമാണ് ഇസ്രയേലിന് ആഗോളതലത്തില്‍ ധാര്‍മ്മിക പിന്തുണ നഷ്‌ടപ്പെടാന്‍ ഇടയാക്കിയത്. അത് കൊണ്ട് തന്നെ തന്ത്രപരമായ തലത്തില്‍ നമുക്ക് സമാധാനം വേണമെങ്കില്‍ നാം എപ്പോഴും യുദ്ധസന്നദ്ധരായിരിക്കുക. അതിനായി നമുക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളും പാരിസ്ഥിതിക ഘടകങ്ങളും ആവശ്യമുണ്ട്.

  • ഇടിബി: നമുക്ക് അത്തരത്തില്‍ അടിസ്ഥാന സൗകര്യങ്ങളും പാരിസ്ഥിതിക ഘടകങ്ങളുമുണ്ടോ?

നരവാനെ: നാം അതുണ്ടാക്കണം. നാം നേരത്തെ തന്നെ അത് ചെയ്‌ത് കഴിഞ്ഞു. യുദ്ധങ്ങള്‍ ദീര്‍ഘകാലം നീണ്ടു നിന്നേക്കാം. അതാണ് റഷ്യ-യുക്രൈന്‍ യുദ്ധവും ഇസ്രയേല്‍ -ഹമാസ് സംഘര്‍ഷവും നമ്മെ പഠിപ്പിച്ചത്. അത് കൊണ്ട് തന്നെ നമുക്ക് ആയുധങ്ങളും സാങ്കേതികതകളും പാരിസ്ഥിതിക സംവിധാനവും നമ്മുടെ നിലനില്‍പ്പും എല്ലാം വേണം. ഇന്ത്യന്‍ സൈന്യം വന്‍തോതിലുള്ള ആധുനികവത്ക്കരണത്തിന് പാത്രമായിരിക്കുന്നു. ഇതിനായി നാം ഇപ്പോള്‍ തദ്ദേശീയ സംവിധാനങ്ങളെയാണ് ഏറെ ആശ്രയിക്കുന്നതും.

  • ഇടിബി: നമുക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ ആവശ്യമുണ്ടോ?

നരവാനെ: തീര്‍ച്ചയായും. കൂടുതല്‍ സ്വകാര്യ നിക്ഷേപം മാത്രമല്ല നമ്മുടെ പൗര സമ്പത്തിനെ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ശേഷിയും നമുക്കുണ്ടാകണം. ഉത്പാദനം വര്‍ദ്ധിപ്പിക്കണം. ഇത് ഒറ്റരാത്രികൊണ്ട് സാധ്യമാകില്ല. ട്രാക്‌ടറുകള്‍ നിര്‍മ്മിക്കുന്ന കമ്പനിക്ക് ടാങ്കുകളും നിര്‍മ്മിക്കാനാകും വിധം നമ്മുടെ നൈപുണ്യം വികസിപ്പിക്കണം. ഇതിനായി എല്ലാവരുടെയും യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്.

  • ഇടിബി: സൈനിക വാണിജ്യ സമുച്ചയം ഇന്ത്യയില്‍ ശക്തമായി വേരോടിയിട്ടുണ്ട്. പ്രതിരോധ മേഖലയില്‍ നാം ആത്മനിര്‍ഭരതയെക്കുറിച്ച് പറയുന്നു. നാം എവിടെയാണ് നില്‍ക്കുന്നത്.?

നരവാനെ: സൈനിക -വാണിജ്യ സമുച്ചയത്തിന്‍റെ കാര്യത്തില്‍ നാം വളരെ പിന്നാക്കമാണ്. എന്നാല്‍ നാം മുന്നേറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ആത്മനിര്‍ഭരത ഒരു രാത്രികൊണ്ട് നേടാനാകില്ല. ഇതിന് വര്‍ഷങ്ങളെടുക്കും. പൗരവാണിജ്യ സമുച്ചയം പ്രതിരോധ മേഖലയില്‍ നിന്ന് ദീര്‍ഘകാലം മാറ്റി നിര്‍ത്തിയിരുന്നു. ഇത് പ്രതിരോധ-പൊതു മേഖലയുടെ കുത്തക ആയിരുന്നു. ഇപ്പോഴിത് ഈ വട്ടത്തിന് പുറത്ത് കടന്നിരിക്കുന്നു. ഇതിലൂടെയാണ് ആധുനികരണം ഇത്രവേഗത്തിലായത്.

  • ഇടിബി: സൈനിക വിഭാഗങ്ങളെ ഒരു കുടക്കീഴിലാക്കാനുള്ള പദ്ധതികളെക്കുറിച്ച് ഏറെ കാലമായി കേള്‍ക്കുന്നു. അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര -സേവന ഓര്‍ഗനൈസേഷന്‍ ആക്‌ട് വിജ്ഞാപനം ചെയ്‌തു. ഇത് മുന്നോട്ട് പോകുമോ?

നരവാനെ: ഇത് പുതിയൊരു ചുവട് വയ്‌പാണ്.

  • ഇടിബി: എന്ത് കൊണ്ടാണ് ഈ കാലതാമസം?

നരവാനെ: ഇത് അത്രമാത്രം നിസാരമായ സംഗതിയല്ല. പെട്ടെന്നൊരു മാറ്റം സാധ്യവുമല്ല. എല്ലാവരും അവരവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കട്ടെ. വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്.

  • ഇടിബി: ദേശീയ സുരക്ഷ തന്ത്രം വേണമെന്ന് താങ്കള്‍ മുന്‍പ് പറഞ്ഞിരുന്നു. എന്ത് കൊണ്ടാണ് എല്ലാ സര്‍ക്കാരും ഇതില്‍ പരാജയപ്പെട്ടത്?

നരവാനെ: നമുക്ക് ദേശീയ സുരക്ഷ തന്ത്രം വേണം. പക്ഷേ മറ്റുള്ളവരുമായി താരതമ്യം വേണ്ട. ബ്രിട്ടന് രണ്ടായിരത്തിന്‍റെ രണ്ടാം പകുതിയിലാണ് ദേശീയ സുരക്ഷ തന്ത്രം ഉണ്ടായത്. അതായത് ആധുനിക രാഷ്‌ട്രമായി മുന്നൂറ് ആണ്ടുകള്‍ പിന്നിട്ടപ്പോള്‍. എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും ഇതിനായി യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്‍എസ്എസ് എന്നാല്‍ സൈനിക സുരക്ഷ മാത്രമല്ല. നിരവധി സുരക്ഷ പ്രശ്നങ്ങള്‍ ഇതിന്‍റെ പരിധിയില്‍ വരുന്നു. ഭക്ഷ്യ സുരക്ഷ, ഊര്‍ജ്ജ സുരക്ഷ, മഹാമാരികള്‍, ആരോഗ്യസുരക്ഷ ഇവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇതൊരു മൊത്ത ദേശീയ സമീപനമാണ്.

  • ഇടിബി: ഇപ്പോള്‍ ചൈന മാലിദ്വീപുകള്‍, ശ്രീലങ്ക, മ്യാന്‍മര്‍, നേപ്പാള്‍, പാകിസ്ഥാന്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടന്ന് കയറാന്‍ തുടങ്ങിയിരിക്കുന്നു. എങ്ങനെ കാണുന്നു ഇതിനെ?

നരവാനെ: രാഷ്‌ട്രീയവും നയതന്ത്രവും രണ്ടാണെന്ന് നമ്മുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അടുത്തിടെ പറഞ്ഞിരുന്നു. മാലിദ്വീപിന്‍റെ കാര്യത്തില്‍ ഇവിടെ ഒരു ഇന്ത്യാവിരുദ്ധ പ്രചാരണം നടന്നിരുന്നു. അത് രാഷ്‌ട്രീയതലത്തിലാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ നമുക്ക് നന്ദി പറയുന്ന കാഴ്‌ചയാണ് കാണാനാകുന്നത്. അവര്‍ക്ക് നമ്മള്‍ നല്‍കിയ പിന്തുണയ്ക്കും സാമ്പത്തിക സഹായങ്ങള്‍ക്കും അവര്‍ നന്ദി പറയുന്നു. ഈ രാജ്യങ്ങളെല്ലാം നമ്മുടെ അയല്‍ക്കാരാണ്. അയല്‍ക്കാര്‍ക്കാണ് നാം പ്രഥമ പരിഗണന നല്‍കുന്നത്. ഈ രാജ്യങ്ങളുമായെല്ലാം നാം നല്ല ബന്ധത്തിലാണ്. ഈ രാജ്യങ്ങളിലെവിടെയെങ്കിലും എന്തെങ്കിലും പ്രതിസന്ധിയുണ്ടായാല്‍ ഇന്ത്യയാണ് അവിടെ ആദ്യമെത്തുക ചൈനയോ ദൂരെക്കിടക്കുന്ന അമേരിക്കയോ മറ്റ് രാജ്യങ്ങളോ അല്ല. താഴെക്കിടയിലുള്ള ജനങ്ങള്‍ക്കറിയാം ആരാണ് അവരുടെ യഥാര്‍ത്ഥ സുഹൃത്തുക്കളെന്ന്.

  • ഇടിബി: യുദ്ധമുഖരിതമായ മ്യാന്‍മറിലേക്ക് ചൈനീസ് ആയുധങ്ങളെത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മണിപ്പൂരിലും നമ്മള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത് കണ്ടതാണ്?

നരവാനെ: ചൈനയ്ക്ക് മ്യാന്‍മറുമായി ദീര്‍ഘമായ അതിര്‍ത്തിയുണ്ട്. അവര്‍ തീര്‍ച്ചയായും കലക്ക വെള്ളത്തില്‍ മീന്‍പിടിക്കുന്നവരാണ്. ഇത്തരം പ്രശ്‌നങ്ങളാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷമുണ്ടാക്കിയത്. വിദേശ ഏജന്‍സികളുടെ ഇടപെടലും തള്ളിക്കളയാനാകില്ല. സംഘര്‍ഷങ്ങളില്‍ നിന്ന് മുതലെടുക്കാന്‍ നോക്കിയിരിക്കുന്നവരുണ്ട്. അവര്‍ക്ക് സ്ഥിതിഗതികള്‍ നന്നായി ഇരിക്കണമെന്ന ആഗ്രഹമില്ല.

  • ഇടിബി: അസം റൈഫിള്‍സ് മേധാവി ആയി സേവനമനുഷ്‌ഠിച്ചിരുന്ന ആളാണ് താങ്കള്‍. മണിപ്പൂരില്‍ വംശീയ കലാപം ഉടലെടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അസം റൈഫിള്‍സിന് പകരം ഐടിബിപിയുടെയോ ബിഎസ്‌എഫിന്‍റെയോ സേവനം മതിയെന്ന നിലപാട് കൈക്കൊണ്ടു. എന്താണ് ഇതേക്കുറിച്ചുള്ള കാഴ്‌ചപ്പാട്?

നരവാനെ: അതൊരു പഴയ ആവശ്യമാണ്. തന്‍റെ കാലത്തും ഈ ആവശ്യമുയര്‍ന്നിരുന്നു. ആ സമയത്ത് ബിഎസ്എഫിനെ വിന്യസിക്കുകയുണ്ടായി. ഞങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ചാണ് കാര്യങ്ങള്‍ ശാന്തമാക്കിയത്. യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. അവരുടെ ജോലി കഴിഞ്ഞ് അവര്‍ തിരികെ പോയി. ഇപ്പോള്‍ വീണ്ടും ഇതേ ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. അസം റൈഫിള്‍സ് തൊഴില്‍ സേനയാണ്. അവര്‍ അവരുടെ ജോലി ചെയ്യും. നൂറ് വര്‍ഷമായി അവര്‍ സേവന രംഗത്തുണ്ട്. അവര്‍ക്ക് താഴെത്തട്ടിലുള്ള സ്ഥിതിഗതികള്‍ അറിയാം. പ്രാദേശിക ജനവിഭാഗത്തെയും ഗോത്രജനവിഭാഗത്തിന്‍റെയും ഇടയിലുള്ള ചലനങ്ങള്‍ അവര്‍ക്ക് മനസിലാകും. അസം റൈഫിള്‍സിനെ മാറ്റണമെന്ന് പറയുന്നവര്‍ നിഷിപ്‌ത താത്പര്യക്കാരാണ്.

  • ഇടിബി: അഫ്‌സ്പയെ അനുകൂലിക്കുന്നുണ്ടോ?

നരവാനെ: 1958ലെ അഫ്‌സ്‌പയെക്കുറിച്ചാണ് പറഞ്ഞത്. നാം എപ്പോഴും വണ്ടിക്ക് മുന്നില്‍ കുതിരയെ കെട്ടും. എവിെടയെങ്കിലും ക്രമസമാധാന നില വഷളായാല്‍ അവിടം സംഘര്‍ഷ ബാധിതമായി പ്രഖ്യാപിക്കുന്നു. സംസ്ഥാന പൊലീസിനോ കേന്ദ്ര പൊലീസിനോ പ്രശ്നം പരിഹരിക്കാനാകാതെ വരുമ്പോള്‍ അവിടെ സൈന്യത്തെ ഇറക്കി സമാധാനം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇതിന് ഒരു നിയമ ചട്ടക്കൂട് വേണം.അതിനാണ് ആര്‍മ്ഡ് ഫോഴ്‌സസ് സ്പെഷ്യല്‍ പവേഴ്സ് ആക്‌ട് അഥവ അഫ്‌സ്‌പ ആവിഷ്ക്കരിച്ചത്. ഇത് പൊലീസിനുള്ളത് പോലുള്ള അധികാരം മാത്രമേ നല്‍കുന്നുള്ളൂ. ക്രമസമാധാന പ്രശ്നം ഇല്ലെങ്കില്‍ അഫ്സ്‌പയുടെ ആവശ്യമില്ല. അത് കൊണ്ട് തന്നെ ആദ്യം നാം ക്രമസമാധാനം നിലനിര്‍ത്തുക. മണിപ്പൂരിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ അതാണ് വേണ്ടത്.

  • ഇടിബി: മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്.? പൂഞ്ചില്‍ ഉദ്യോഗസ്ഥര്‍ സാധാരണക്കാരെ തല്ലിച്ചതയ്ക്കുന്ന ക്രൂരമായ ദൃശ്യങ്ങള്‍ പുറത്ത് വന്നത് നാം കണ്ടതാണ്.

നരവാനെ: മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. പലപ്പോഴും ഇത് വസ്‌തുതാപരമായി ശരിയാകണമെന്നില്ല. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളോട് നമ്മള്‍ യാതൊരു വിട്ടുവീഴ്‌ചയും കാട്ടില്ല.

  • ഇടിബി: ചൈന വലിയൊരു ഭീഷണിയല്ലെന്ന് താങ്കള്‍ മുന്‍പ് പറഞ്ഞിരുന്നു. ദോക്‌ലാമിനും 2020ജൂണിലെ ഗാല്‍വന്‍ സംഘര്‍ഷത്തിനും ശേഷം ഈ അഭിപ്രായത്തില്‍ മാറ്റമുണ്ടോ?

നരവാനെ: ചൈനയുമായി വിവാദ രഹിതമായ സമീപനത്തിന് ഉപദേശിക്കുന്ന ഒരു സംഘമുണ്ട്. എന്നാല്‍ ഇപ്പോഴത് ഇല്ലാതായിരിക്കുന്നു. ചൈന ഇപ്പോഴും നമ്മളുമായി ഒരു നല്ല ബന്ധത്തിന് ശ്രമിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇതുവരെ ഷി ജിന്‍പിങ് അഭിനന്ദിച്ചില്ല.

  • ഇടിബി: ഇന്ത്യയും ചൈനയുമായി നിരവധി ചര്‍ച്ചകള്‍ നടന്നു. നമുക്ക് ചില നേട്ടങ്ങളുണ്ടായി. ഇപ്പോഴും നമ്മല്‍ പക്ഷേ ഗാല്‍വന്‍ സംഘര്‍ഷത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഇനിയും കൂടുതല്‍ സമയം എടുക്കുമോ ഈ സ്റ്റാറ്റസ് ക്വോ നേടാന്‍?

നരവാനെ: നാം ശരിയായ പാതയിലാണ്. സൈനികതലത്തിലും നയതന്ത്രതലത്തിലും. ചിലയിടങ്ങളിലെ തര്‍ക്കങ്ങളെ മാത്രം ഉയര്‍ത്തിക്കാട്ടാതെ മുഴുവന്‍ അതിര്‍ത്തി പ്രശ്നങ്ങളും പരിഹരിക്കാനാകണം നാം മുന്‍ഗണന നല്‍കേണ്ടത്.

  • ഇടിബി; ഇപ്പോള്‍ വീണ്ടും അധികാരത്തില്‍ വന്ന ഈ സര്‍ക്കാരിന് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനാകുമോ?

നരവാനെ: അവര്‍ക്ക് കഴിയുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇരുപക്ഷത്തും രാഷ്‌ട്രീയ ഇച്ഛാശക്തി ഉണ്ടാകണമെന്ന് മാത്രം.

  • ഇടിബി: എപ്പോഴാണ് താങ്കളുടെ പുസ്‌തകം പുറത്ത് വരുന്നത്.? എന്ത് കൊണ്ടാണ് പ്രതിരോധ മന്ത്രാലയം ഇത് പിടിച്ച് വച്ചിരിക്കുന്നത്. അഗ്നിപഥിനോടുള്ള താങ്കളുടെ എതിര്‍പ്പാണോ അതിന് കാരണം?

നരവാനെ: പ്രതിരോധ മന്ത്രാലയം ഇത് പുനഃപരിശോധിക്കുകയാണ്. ഇതിലെ ഉള്ളടക്കത്തെ കുറിച്ച് ഇപ്പോള്‍ പരാമര്‍ശിക്കുന്നത് ധാര്‍മ്മികതയല്ല. പ്രസാധകനും മന്ത്രാലയവും തമ്മിലുള്ള വിഷയമാണത്. അഗ്നിപഥ് വളരെ നല്ല പദ്ധതിയാണ്. എന്നാല്‍ ഇത് ശരിയായ ട്രാക്കിലാകാന്‍ കുറച്ച് സമയമെടുക്കും. മാറ്റങ്ങള്‍ക്ക് തയാറാണെന്ന് അടുത്തിടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് പറഞ്ഞിരുന്നു. എല്ലാ പുതിയ പദ്ധതികള്‍ക്കും ബാലാരിഷ്‌ടതകളുണ്ട്. അത് കൊണ്ട് തന്നെ ധൃതിപ്പെട്ടൊരു വിലയിരുത്തല്‍ വേണ്ട. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുക തന്നെ ചെയ്യും.

Also Read; ഇന്ത്യയും ജി7നും: വിദേശനയം തുടരുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി, പാശ്ചാത്യ രാജ്യങ്ങളുമായി ഇടപെടുമ്പോള്‍ - India and the G7

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.