ETV Bharat / bharat

സായുധ സേന നവീകരണത്തിനുളള നിക്ഷേപം കൂട്ടണം; എയർ ചീഫ് മാർഷൽ വി ആർ ചൗധരി - VR Chaudhari About Armed Forces - VR CHAUDHARI ABOUT ARMED FORCES

സുരക്ഷ വെല്ലുവിളികൾ കൂടിവരുന്ന പശ്ചാത്തലത്തില്‍ സായുധ സേന നവീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് എയർ സ്റ്റാഫ് ചീഫ്. ഇന്ത്യയുടെ നയതന്ത്ര സംസ്‌കാരത്തെയും നിലവിലെ വെല്ലുവിളികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

സായുധ സേന നവീകരണം  VR CHAUDHARI  എയർ സ്റ്റാഫ് ചീഫ് വി ആർ ചൗധരി  MODERNISATION OF INDIAS ARMED FORCE
VR Chaudhari (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 26, 2024, 11:56 AM IST

ന്യൂഡൽഹി : സായുധ സേന നവീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് എയർ സ്റ്റാഫ് ചീഫ്, എയർ ചീഫ് മാർഷൽ വി ആർ ചൗധരി. വര്‍ധിച്ചുവരുന്ന സുരക്ഷ വെല്ലുവിളികൾക്കിടയിലും ഇന്ത്യന്‍ സായുധ സേനയുടെ നവീകരണത്തിനായി നിക്ഷേപം നടത്തേണ്ടത് അത്യാവശ്യമാണെന്നാണ് വി ആർ ചൗധരി ചൊവ്വാഴ്‌ച പറഞ്ഞത്. ഇന്ത്യൻ എയർഫോഴ്‌സ്, കോളജ് ഓഫ് എയർ വാർഫെയർ, സെൻ്റർ ഫോർ എയർ പവർ സ്റ്റഡീസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്ര സംഭവങ്ങളും മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്‌ട്ര സാഹചര്യങ്ങളുമാണ് ഇന്ത്യയുടെ തന്ത്രവൈദഗ്‌ധ്യം രൂപപ്പെടുത്തിയത്. ഇത് സ്വയംഭരണം, അതിര്‍ത്തി സംരക്ഷണം എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കുന്നതാണെന്ന് വി ആർ ചൗധരി പറഞ്ഞു. അതിർത്തി തർക്കങ്ങളും തീവ്രവാദവും മുതൽ സൈബർ ഭീഷണികളും പ്രാദേശിക പ്രശ്‌നങ്ങളും വരെയുള്ള ഇന്ത്യ നേരിടുന്ന ബഹുമുഖ വെല്ലുവിളികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയുടെ സായുധ സേനയെ നവീകരിക്കുക, നയതന്ത്ര ബന്ധം വളര്‍ത്തുക, ആയുധങ്ങളുടെ ഉത്പാദനം വർധിപ്പിക്കുക, സമഗ്ര സുരക്ഷ ഉറപ്പുവരുത്തുക എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യയുടെ തന്ത്രവൈദഗ്‌ധ്യ പൈതൃകത്തെക്കുറിച്ചുള്ള വൈവിധ്യമാർന്ന വീക്ഷണങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് യൂറോ ചിന്തകർ പറയുന്നത് ഇന്ത്യയുടെ നയതന്ത്ര രീതി ചരിത്രത്തിലുടനീളം കാണാമെന്നാണ്. രാമായണവും മഹാഭാരതവും പോലുള്ള ഇതിഹാസങ്ങൾ ഇന്ത്യയുടെ മഹത്തായ തന്ത്രവൈദഗ്‌ധ്യം കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

വിദേശകാര്യ മന്ത്രി ജയശങ്കറിന്‍റെ 'വൈ ഭാരത് മാറ്റേഴ്‌സ്' എന്ന പുസ്‌തകത്തെ കുറിച്ച് സംസാരിച്ച എയർ ചീഫ് മാർഷൽ സമകാലികവും സങ്കീർണവുമായ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ നേരിടുന്നതിനുളള പുതിയ സമീപനം പുസ്‌തകത്തില്‍ അവതരിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു. പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത സെമിനാറില്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുളള പുതിയ രീതികളും ചര്‍ച്ച ചെയ്‌തു.

Also Read: ലോകം നടുങ്ങിയ നിമിഷങ്ങള്‍: ആരാധനാലയങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.