ETV Bharat / bharat

വിവാഹം കഴിപ്പിച്ചില്ല, സ്വത്ത് വീതിച്ച് നല്‍കിയില്ല; അച്‌ഛനെ കൊന്ന് മക്കളുടെ പ്രതികാരം - BROTHERS KILLED FATHER - BROTHERS KILLED FATHER

സഹോദരങ്ങള്‍ ചേര്‍ന്ന് സ്വന്തം പിതാവിനെ കൊലപ്പെടുത്തി. തങ്ങളെ വിവാഹം കഴിപ്പിക്കാത്തതും സ്വത്തുക്കള്‍ വീതം വച്ച് നല്‍കാത്തതുമാണ് ഈ ക്രൂരകൃത്യത്തിലേക്ക് ഇവരെ കൊണ്ടെത്തിച്ചത്.

brothers killed father  not sharing property  Chhatrapati Sambhajinagar murder  ഛത്രപതി സംഭാജിനഗര്‍ കൊലപാതകം
കൊല്ലപ്പെട്ട പിതാവ് സംപാത് ലക്ഷ്‌മണ്‍ വഹുലെ(ഇടത്) അറസ്റ്റിലായ മകന്‍ പ്രകാശ് വാഹുല്‍(വലത്) (ETV Bharat)
author img

By ETV Bharat Kerala Team

Published : May 24, 2024, 4:17 PM IST

ഛത്രപതി സംഭാജിനഗര്‍: രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് സ്വന്തം പിതാവിനെ കൊലപ്പെടുത്തി. മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജി നഗറിലാണ് സംഭവം. തങ്ങളെ വിവാഹം കഴിപ്പിക്കാത്തതും സ്വത്തുക്കള്‍ ഭാഗം വച്ച് നല്‍കാത്തതുമാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ഇവരെ നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംപത് ലക്ഷ്‌മണ്‍ വഹുലെ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭാജി നഗറിലെ വടഗാവ് കൊല്‍ഹത്തിയിലാണ് സംഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെയും വലാജ് എംഐഡിസി പൊലീസ് അറസ്‌റ്റ് ചെയ്‌തു.

പൊലീസ് പറയുന്നതിങ്ങനെ- കൊല്ലപ്പെട്ട സംപത് ലക്ഷ്‌മണന് രണ്ട് ആണ്‍മക്കളാണ് ഉള്ളത്. പോപാത് വാഹുലും പ്രകാശ് വാഹുലും. ഇവര്‍ക്ക് അല്‍പ്പം കൃഷിയിടമുണ്ട്. മക്കള്‍ ഇരുവരും സ്വകാര്യ കമ്പനികളിലാണ് ജോലി ചെയ്യുന്നത്. ഈ മാസം എട്ടിന് പിതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രാത്രി ഏഴരയോടെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ പ്രകാശ് പിതാവിനെ അധിക്ഷേപിച്ച് സംസാരിക്കാന്‍ തുടങ്ങി.

ഈസമയം മൂത്തമകനും ജോലി കഴിഞ്ഞെത്തി. പിന്നെ ഇരുവരും ചേര്‍ന്ന് പിതാവിനെ തല്ലുകയും മൂത്തമകന്‍ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ സംപത്തിന്‍റെ സഹോദരങ്ങളായ രാംനാഥ് വാഹുല്‍, സഞ്ജയ് വാഹുല്‍, ആകാശ് വാഹുല്‍, സന്ദീപ് വാഹുല്‍ എന്നിവരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ ഇവര്‍ അദ്ദേഹത്തെ ഘാട്ടി ആശുപത്രിയില്‍ എത്തിച്ചു.

പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് മക്കള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തു. എന്നാല്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ സംപത് മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് മക്കള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Also Read: കാമുകനുമായുള്ള ബന്ധം എതിർത്തു; പിതാവിനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി പെൺകുട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.