ETV Bharat / bharat

20 വർഷത്തിനിടെ ആദ്യം;ഛത്തീസ്‌ഗഢ് നിയമസഭയിൽ ബജറ്റ് അവതരണത്തിൽ പങ്കടുക്കാതെ മുഖ്യമന്ത്രി

2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഫെബ്രുവരി 9 ന് ഛത്തീസ്‌ഗഢ് ധനമന്ത്രി ഒപി ചൗധരി അവതരിപ്പിക്കും

Chattisgarh Assembly  CM To Not Present Budget  ഛത്തീസ്‌ഗഢ് നിയമസഭ  ബജറ്റ് അവതരണം
Chattisgarh Assembly
author img

By ETV Bharat Kerala Team

Published : Feb 4, 2024, 10:24 PM IST

റായ്‌പൂർ (ഛത്തീസ്‌ഗഡ് ): വരാനിരിക്കുന്ന ഛത്തീസ്‌ഗഡ് നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി ബജറ്റ് അവതരണത്തില്‍ പങ്കെടുക്കില്ല. ഇതോടെ ആദ്യമായാണ് 20 വർഷത്തിനിടെ ബജറ്റ് അവതരണം നടക്കുമ്പോള്‍ മുഖ്യമന്ത്രി പങ്കെടുക്കാതിരിക്കുന്നത്. എന്നാൽ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഫെബ്രുവരി 9 ന് അവതരിപ്പിക്കുമെന്ന് സ്‌പീക്കർ രമൺ സിങ്‌ ഞായറാഴ്ച്ച അറിയിച്ചു (Chattisgarh First Time In 20 Years,CM To Not Present Budget In Assembly).

ഛത്തീസ്‌ഗഢ് ധനമന്ത്രി ഒപി ചൗധരി ഫെബ്രുവരി 9 ന് നടക്കുന്ന 2024-25 വർഷത്തെ ബജറ്റ് അവതരിപ്പിക്കുമെന്ന് സ്‌പീക്കർ രമൺ സിങ്‌ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് 20 സിറ്റിംഗുകൾ ഉണ്ടായിരിക്കുമെന്നും മാർച്ച് 5 ന് അവസാനിക്കുമെന്നും രമൺ സിങ്‌ കൂട്ടിച്ചേർത്തു.

ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദന്‍റെ പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക. നിയമസഭാ നടപടികൾ കടലാസ് രഹിതമാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനാൽ ഭാവിയിൽ ബജറ്റിന്‍റെ ഫോർമാറ്റ് ഡിജിറ്റലാകുമെന്നും രമൺ സിങ് അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 7, 8 തീയതികളിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്മേൽ ചർച്ച നടക്കുമെന്നും സിങ്‌ വ്യക്തമാക്കി. 2024–25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി 9ന് സംസ്ഥാന ധനമന്ത്രിയായിരിക്കും അവതരിപ്പിക്കുക. സംസ്ഥാനത്തിന്‍റെ വികസനത്തിന് ബജറ്റ് വഴിയൊരുക്കുമെന്നും സിങ്‌ പറഞ്ഞു.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്‍റെ ഡിജിറ്റൽ ഇടക്കാല ബജറ്റിൽ 47,000 കോടി രൂപ അവതരിപ്പിച്ചിരുന്നു. ഛത്തീസ്‌ഗഡ് അസംബ്ലി പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സിങ്‌ പറഞ്ഞു.

അതേസമയം, ഛത്തീസ്‌ഗഢിൽ 2024ലെ തെരഞ്ഞെടുപ്പിൽ 11 ലോക്‌സഭാ സീറ്റുകളിൽ ബിജെപി തീർച്ചയായും വിജയിക്കുമെന്ന് ഛത്തീസ്‌ഗഢ് മുൻ മുഖ്യമന്ത്രി രമൺ സിങ്‌ അവകാശപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.