ന്യൂഡൽഹി : കിഴക്കൻ ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിന് സമീപം രണ്ട് ചാർട്ടേഡ് അക്കൗണ്ടന്‍റ് ജീവനക്കാരിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ്. രണ്ട് ബൈക്കുകളിലായെത്തിയ നാല് പേരാണ് പണം തട്ടിയെടുത്തതെന്ന് അധികൃതർ പറഞ്ഞു. ക്ഷേത്രത്തിൽ നിന്ന് ഏതാനും മീറ്റർ അകലെയുള്ള പാണ്ഡവ് നഗറിലാണ് സംഭവം.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുകളായ മോഹിത് ശർമ്മയും അരുൺ ത്യാഗിയും പടിഞ്ഞാറൻ ഡൽഹിയിലെ ഒരാളിൽ നിന്ന് പണം വാങ്ങി ഗാസിയാബാദിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടക്കുന്നത്. ക്ഷേത്രത്തിനടുത്തുള്ള നാഷണൽ ഹൈവേ 9 ൽ വച്ച് രണ്ട് ബൈക്കുകളിലായെത്തിയ നാല് പേർ തോക്ക് ചൂണ്ടി ഇരുവരോടും വാഹനം നിർത്താൻ ആവശ്യപ്പെടുകയും, ശേഷം അവരിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്‌തു.
മോഹിത് ശർമ്മയും, അരുൺ ത്യാഗിയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കവർച്ചക്കാർ അവരുടെ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് ഇവര്‍ റോഡിലേക്ക് വീണു. സംഘർഷത്തിൽ അക്രമികളിലൊരാൾക്കും ബോധം നഷ്‌ടമായി. മറ്റ് മൂന്ന് പേർ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് നാലാമനെ ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു, ചില വഴിയാത്രക്കാരും സമീപവാസികളും ചേർന്ന് പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
ALSO READ : പഞ്ചായത്ത് ഓഫീസിൽ പൂട്ട് പൊളിച്ച് മോഷണം; രേഖകൾ മോഷണം പോയതായി സംശയം