എറണാകുളം: സേലം ഡിവിഷനിലെ ചില ട്രെയിൻ റൂട്ടുകളില്‍ താത്‌കാലിക മാറ്റം വരുത്തി റെയിൽവേ. ഡിവിഷനിലെ വിവിധ സെക്ഷനുകളിലെ എഞ്ചിനീയറിങ് ജോലികൾ കണക്കിലെടുത്താണ് മാറ്റം. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്കും അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്കുമുള്ള യാത്ര സാധാരണ റൂട്ടുകൾ ഇനി ലഭ്യമായേക്കില്ല. ഇത് കാലതാമസത്തിനും അപ്രതീക്ഷിത തടസങ്ങൾക്കും ഇടയാക്കും.
സർവീസുകളില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ
ട്രെയിൻ വഴിതിരിച്ചുവിടൽ:
- ആലപ്പുഴ - ധൻബാദ് എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 13352)
പുറപ്പെടൽ: രാവിലെ 06:00 മണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടും
തീയതികൾ: 13, 15, 17, 20, 22, 24, 27, 29 ഓഗസ്‌റ്റ് 2024
വഴിതിരിച്ചുവിടുന്ന റൂട്ട്: കോയമ്പത്തൂരിലെ സ്‌റ്റോപ്പ് ഒഴിവാക്കി പോടന്നൂർ - ഇരുഗൂർ വഴി ട്രെയിൻ തിരിച്ചുവിടും.
പുതിയ സ്‌റ്റോപ്പുകൾ: പോടനൂർ (12:15 ന് സ്‌റ്റേഷനിൽ എത്തും / 12:20 ന് പുറപ്പെടും)
- എറണാകുളം ജങ്ഷൻ - കെഎസ്ആർ ബെംഗളൂരു ഡെയ്‌ലി ഇന്‍റർസിറ്റി എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 12678)
പുറപ്പെടൽ: രാവിലെ 09:10 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെടും
തീയതികൾ: 13, 15, 17, 20, 22, 24, 27, 29 ഓഗസ്‌റ്റ് 2024
വഴിതിരിച്ചുവിടുന്ന റൂട്ട്: കോയമ്പത്തൂരിലെ സ്‌റ്റോപ്പ് ഒഴിവാക്കി പോടനൂർ - ഇരുഗൂർ വഴി ട്രെയിൻ വഴിതിരിച്ചുവിടും.
പുതിയ സ്‌റ്റോപ്പുകൾ: പോടന്നൂർ (12:47 ന് സ്‌റ്റേഷനിൽ എത്തും / 12:50 ന് പുറപ്പെടും)
- എറണാകുളം - ടാറ്റാ നഗർ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 18190)
പുറപ്പെടൽ: രാവിലെ 07:15 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെടും
തീയതികൾ: 13, 15, 17, 20, 22, 24, 27, 29 ഓഗസ്‌റ്റ് 2024
വഴിതിരിച്ചുവിടുന്ന റൂട്ട്: ട്രെയിൻ പോഡനൂർ, കോയമ്പത്തൂർ, ഇരുഗൂർ സ്‌റ്റേഷനുകളിൽ സർവീസ് ഉണ്ടാകും. കോയമ്പത്തൂരിലെ സ്‌റ്റോപ്പുകളിൽ മാറ്റമില്ല.
ഇതുകൂടാതെ ആഗസ്‌റ്റ് രണ്ടിന് ഉച്ചയ്‌ക്ക് 1 മണിക്ക് തിരുച്ചിറപ്പള്ളിയിൽ നിന്ന് പുറപ്പെടുന്ന 16843 തിരുച്ചിറപ്പള്ളി - പാലക്കാട് ടൗൺ എക്‌സ്‌പ്രസ് പാലക്കാട്ടേക്ക് എത്താതെ ഊട്ടുകുളിയിൽ സര്‍വീസ് അവസാനിപ്പിക്കും. ഓഗസ്‌റ്റ് 11, 17, 19 തീയതികളിലാണ് ഈ മാറ്റം.
ട്രെയിൻ സർവീസുകളിലെ ഈ മാറ്റങ്ങൾ യാത്രക്കാരിൽ കാര്യമായ അസൗകര്യം ഉണ്ടാക്കും, പ്രത്യേകിച്ച് കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യുന്നവർക്ക്. റൂട്ട് വഴിതിരിച്ചുവിടലുകളും ട്രെയിൻ സ്‌റ്റോപ്പുകളിലെ മാറ്റങ്ങളും ഉള്ളതിനാൽ യാത്രക്കാർ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാനും, യാത്രാ പദ്ധതികൾ ഒന്നുകൂടി പരിശോധിക്കാനും അഭ്യർഥിക്കുന്നതായി റെയിൽവേ അറിയിച്ചു.
Also Read: സ്വാതന്ത്ര്യ ദിന സ്പെഷ്യല്‍ ട്രെയിനില്‍ ടിക്കറ്റുകള്‍ യഥേഷ്‌ടം; വിശദ വിവരങ്ങള്‍ അറിയാം