അഹമ്മദ്‌നഗര്‍:കര്‍ഷകരുടെ ഡല്‍ഹി ചലോ പ്രക്ഷോഭത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ രംഗത്ത്. കാര്‍ഷിക ശാസ്‌ത്രജ്ഞന്‍ എം എസ് സ്വാമിനാഥന് കേന്ദ്രസര്‍ക്കാര്‍ ഭാരതരത്നം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ശുപാര്‍ശകള്‍ നടപ്പാക്കിയിട്ടില്ലെന്നും ഉദ്ധവ് ആരോപിച്ചു( Uddhav Thackeray).
മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ശ്രീറാം പൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മഹാരാഷ്‌ട്ര മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെ(Bharat Ratna). കണ്ണീരും കയ്യുമായി കഴിയുന്ന കര്‍ഷകര്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണീര്‍വാതകം പ്രയോഗിക്കുന്നു. വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും ആഭിമുഖ്യത്തിലാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്( M S Swaminathan).
കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നത് സ്വാമിനാഥന്‍ കമ്മീഷന്‍റെ ശുപാര്‍ശയാണ്. രാജ്യത്തെ ഹരിതവിപ്ലവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന സ്വാമിനാഥന് കഴിഞ്ഞാഴ്‌ചയാണ് ഭാരതരത്ന നല്‍കി ആദരിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. കര്‍ഷക നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ചരണ്‍സിങിനും ഭാരതരത്നം പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ അവരുടെ ആവശ്യങ്ങളുമായി ഡല്‍ഹിക്ക് പോയിരിക്കുകയാണ്. എന്നാല്‍ അവരെ തലസ്ഥാനത്തേക്ക് കടക്കാന്‍ ഭരണകൂടം അനുവദിക്കുന്നില്ലെന്നും താക്കറെ ചൂണ്ടിക്കാട്ടി. പഞ്ചാബിലെ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗമുണ്ടായി. ചിലത് ഡ്രോണുകള്‍ ഉപയോഗിച്ചാണ് വര്‍ഷിച്ചത്. ദേശീയതലസ്ഥാനത്തേക്ക് കര്‍ഷകര്‍ കടക്കുന്നത് തടയാന്‍ ഹരിയാനയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ ബലം പ്രയോഗിച്ച് മറികടക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചു. ഇവര്‍ക്ക് നേരെയും പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രത്യാക്രമണത്തില്‍ ഇവര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഹരിയാനയിലെ അംബാലയ്ക്കടുത്ത് ശംഭു അതിര്‍ത്തിയിലായിരുന്നു ആക്രമണം. ഹരിയാനയിലെ ജിന്ദ് ജില്ലയിലും സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗമുണ്ടായി.
അതിര്‍ത്തിയിലെ വിവിധ ഇടങ്ങളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ബസിലോ ട്രെയിനിലോ നടന്നോ വരുന്നവരെ തടയുന്നില്ലെന്നും എന്നാല്‍ ട്രാക്‌ടറുകളില്‍ വരുന്നവരെ തടയുമെന്നും പൊലീസ് അറിയിച്ചു.ട്രാക്‌ടറുകളില്‍ വരുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണിതെന്നും പൊലീസ് വിശദീകരിക്കുന്നു. ഇരുന്നൂറോളം കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ടെ അറിയിച്ചു. കര്‍ഷകര്‍ 12 ഇന ആവശ്യങ്ങളാണ് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുള്ളത്.
Also Read: ഹനുമാൻ ചാലിസ പാരായണം: ബിജെപിയും ശിവസേനയും തമ്മില്‍ വാക്പോര് മുറുകുന്നു