ETV Bharat / bharat

നീറ്റ് പരീക്ഷ ക്രമക്കേട്: സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു - CBI Registers FIR In NEET Exam

നീറ്റ് - യുജി പരീക്ഷയിലെ ക്രമക്കടുമായി ബന്ധപ്പെട്ട് സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തതായി വൃത്തങ്ങൾ അറിയിച്ചു. വഞ്ചന, ആൾമാറാട്ടം, മറ്റ് ക്രമക്കേടുകൾ എന്നിവയുടെ റിപ്പോർട്ടുകളെ തുടർന്നാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ തീരുമാനിച്ചത്.

CBI REGISTERS FIR  CBI  CENTRAL GOVERNMENT  EDUCATION MINISTRY
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 23, 2024, 9:07 PM IST

ന്യൂഡൽഹി: നീറ്റ് - യുജി 2024 ലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ) കേസ് രജിസ്‌റ്റർ ചെയ്‌തതായി വൃത്തങ്ങൾ അറിയിച്ചു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകളിലാണ് എഫ്ഐആർ. ഞായറാഴ്‌ചയാണ് നീറ്റ് (യുജി) പരീക്ഷയിലെ ക്രമക്കേടുകൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിനായി കേസ് കേന്ദ്ര സർക്കാർ സിബിഐയെ ഏൽപ്പിച്ചത്.

"മെയ് 5 നാണ് നാഷണൽ ടെസ്‌റ്റിങ് ഏജൻസി (NTA) നീറ്റ് (UG) പരീക്ഷ നടത്തിയത്. എന്നാൽ പരീക്ഷയോടനുബന്ധിച്ച് ചില ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പരീക്ഷാ പ്രക്രിയയുടെ സുതാര്യതയ്ക്കായി, വിദ്യാഭ്യാസ മന്ത്രാലയം സമഗ്രമായ അന്വേഷണത്തിനായി വിഷയം സിബിഐയെ ഏൽപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

"പരീക്ഷകളുടെ പവിത്രത ഉറപ്പാക്കാനും വിദ്യാർഥികളുടെ വിശ്വാസം സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തിയും, സംഘടനയും കർശനമായ നടപടി നേരിടേണ്ടിവരുമെന്ന്" വിദ്യാഭ്യാസ മന്ത്രാലയം കൂട്ടിച്ചേർത്തു.

നീറ്റ് - യുജി പരീക്ഷകൾ നടത്തിയ നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) പരീക്ഷകളിലെ ക്രമക്കേടുകളുടെ പേരിൽ വിമർശനം നേരിടുന്നുണ്ട്. ഇത് രാജ്യത്തുടനീളം നിരവധി പ്രതിഷേധങ്ങൾക്ക് കാരണമായി, പ്രതിഷേധക്കാരും രാഷ്ട്രീയ പാർട്ടികളും എൻടിഎ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. പരീക്ഷയിൽ 67 ഉദ്യോഗാർഥികൾ 720 ൽ 720 മാർക്ക് നേടിയതാണ് പരീക്ഷയിൽ ആശങ്കകൾ വർധിപ്പിച്ചത്.

പരീക്ഷാ പ്രക്രിയയിലെ പരിഷ്‌കാരങ്ങൾ, ഡാറ്റാ സുരക്ഷാ പ്രോട്ടോക്കോളുകളിലെ മെച്ചപ്പെടുത്തലുകൾ, എൻടിഎയുടെ പ്രവർത്തനം എന്നിവയിൽ ശുപാർശകൾ നൽകാൻ വിദഗ്‌ധരുടെ ഒരു ഉന്നതതല സമിതി രൂപീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഐഎസ്ആർഒ മുൻ അധ്യക്ഷനായ 7 അംഗ സമിതി ചെയർമാൻ ഡോ കെ രാധാകൃഷ്‌ണൻ അടുത്ത രണ്ട് മാസത്തിനുള്ളിൽ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും.

"നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) മുഖേനയുള്ള പരീക്ഷകളുടെ സുതാര്യവും സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന്, പരീക്ഷാ പ്രക്രിയയുടെ സംവിധാനത്തിൽ പരിഷ്‌ക്കരണം സംബന്ധിച്ച് ശുപാർശകൾ നൽകാൻ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരു ഉന്നതതല വിദഗ്‌ധ സമിതിക്ക് രൂപം നൽകി” - മന്ത്രാലയം പറഞ്ഞു.

ALSO READ : നീറ്റ് ക്രമക്കേട്: എൻടിഎ ഡിജിയെ പുറത്താക്കി, അന്വേഷണം സിബിഐയ്‌ക്ക്, പരീക്ഷ പരിഷ്‌കാരങ്ങൾക്കായി ഉന്നതതല പാനൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.