ETV Bharat / bharat

നീറ്റ് പരീക്ഷ പേപ്പർ ചോർച്ച: അന്വേഷണം 6 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് സിബിഐ - NEET Paper Leak case - NEET PAPER LEAK CASE

നീറ്റ് പരീക്ഷ പേപ്പർ ചോർച്ച കേസ് അന്വേഷണം ആറ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് സിബിഐ. അന്വേഷണത്തിനായി പട്‌നയിലെ ഇഒയു ഓഫിസിലെത്തി കേസിന്‍റെ രേഖകൾ ഏറ്റുവാങ്ങി അന്വേഷണ സംഘം. പട്‌ന ഇഒയു അറസ്റ്റ് ചെയ്‌തത് 18 പേരെ.

CBI NEET PAPER LEAK  BIHAR NEET PAPER LEAK  നീറ്റ് പരീക്ഷ പേപ്പർ ചോർച്ച  സിബിഐ നീറ്റ് പരീക്ഷ അന്വേഷണം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 24, 2024, 8:08 PM IST

പട്‌ന : നീറ്റ് പരീക്ഷ പേപ്പർ ചോർച്ച കേസ് അന്വേഷണം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് സിബിഐ. ആറ് സംസ്ഥാനങ്ങളിലായി അന്വേഷണം നടക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്‍റെ (ഇഒയു) പട്‌ന സോണിലെത്തി.

ഞായറാഴ്‌ചയാണ് (ജൂണ്‍ 23 ) നീറ്റ് പേപ്പർ ചോർച്ച കേസ് സിബിഐക്ക് വിടുന്നതായി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചത്. ഐപിസി സെക്ഷൻ 120-ബി (ക്രിമിനൽ ഗൂഢാലോചന), 420 (വഞ്ചന) എന്നിവ പ്രകാരം അജ്ഞാതരായ വ്യക്തികൾക്കെതിരെ സിബിഐ എഫ്ഐആർ ഫയൽ ചെയ്‌തിരുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ രണ്ടംഗ സംഘം പട്‌നയിലെ ഇ.ഒ.യു ഓഫിസിലെത്തി കേസിന്‍റെ രേഖകൾ ഔദ്യോഗികമായി ഏറ്റുവാങ്ങി.

ഈ കേസിൽ 18 പേരെ പട്‌ന ഇഒയു അറസ്റ്റ് ചെയ്‌തതായാണ് റിപ്പോര്‍ട്ട്. ഇവരെ ഡൽഹിയിലെത്തിക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ട്. പട്‌നയിലെ ഒരു വീട്ടിൽ നിന്ന് കണ്ടെടുത്ത കത്തിച്ച നിലയിലുള്ള ചോദ്യപേപ്പറിന്‍റെ കഷണങ്ങൾ, അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ലാപ്‌ടോപ്പുകൾ, പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ, റഫറൻസ് ചോദ്യപേപ്പറുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും സിബിഐ സംഘം ഇഒയു ഓഫിസിലെത്തി ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്.

ബിഹാറിന് പുറമെ ഗുജറാത്തിലേക്കും സിബിഐ പ്രത്യേക സംഘത്തെ അയച്ചതായും അറസ്റ്റ് നടന്നതായും വൃത്തങ്ങൾ അറിയിച്ചു. കേസിൽ ഇതുവരെ അഞ്ച് പേരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ ലാത്തൂർ ജില്ലയിൽ നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകര്‍ അടക്കം നാല് പേരെയാണ് അറസ്റ്റ് ചെയ്‌തത്. ജാർഖണ്ഡില്‍ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആറ് പ്രതികളെ ജൂൺ 21ന് ദിയോഘറിൽ നിന്ന് അറസ്റ്റ് ചെയ്‌തതായും വൃത്തങ്ങൾ അറിയിച്ചു.

നാല് ഉദ്യോഗാർഥികളും ഒമ്പത് പരീക്ഷ മാഫിയ അംഗങ്ങളും വിദ്യാർഥികളുടെ മാതാപിതാക്കളും ഉൾപ്പെടെ 19 പേരെ കേസിൽ ഇതുവരെ പട്‌ന പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

Also Read : 'ജാർഖണ്ഡിൽ നീറ്റ് പരീക്ഷയില്‍ വീഴ്‌ചയുണ്ടായി, ചോദ്യപേപ്പര്‍ എത്തിച്ചത് ടോട്ടോ ഇ-റിക്ഷയില്‍': എൻടിഎ സിറ്റി കോർഡിനേറ്റര്‍ - Official reveal Lapses In NEET Exam

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.