ETV Bharat / bharat

അയൽക്കാരിയുടെ പൂച്ചയെ ബന്ദിയാക്കി, ഹൈക്കോടതിയിൽ അപൂർവ ക്രിമിനൽ കേസ്; പൊലീസിന് ശകാരം - Rare Criminal Case In High Court - RARE CRIMINAL CASE IN HIGH COURT

പൂച്ചയെ ബന്ദിയാക്കിയതായി പരാതി, നിസാര കേസുകൾ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചതിൽ പൊലീസിനെ ശകാരിച്ച് ജഡ്‌ജിമാര്‍

CAT HOSTAGE IN NEIGHBORS HOUSE  MAN ALLEGEDLY KEEPING CAT HOSTAGE  അയൽവാസിയായ പൂച്ചയെ ബന്ദിയാക്കി  ഹൈക്കോടതിയിൽ അപൂർവ ക്രിമിനൽ കേസ്
Karnataka High Court (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 23, 2024, 1:28 PM IST

ബെംഗളൂരു : പൂച്ചയെ ബന്ദിയാക്കിയെന്നാരോപിച്ച് ചുമത്തിയ അപൂർവ ക്രിമിനൽ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ താഹ ഹുസൈൻ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. പൊലീസ് ഇത്തരം നിസാര കേസുകൾ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചതിൽ ജസ്റ്റിസുമാർ ആശ്ചര്യം പ്രകടിപ്പിച്ചു.

പൂച്ചയെ കാണാനില്ലെന്ന് പരാതിപ്പെട്ടാൽ പൊലീസ് അത് അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കുന്നത് വിരോധാഭാസമാണെന്ന്‌ ബെഞ്ച് പറഞ്ഞു. ഇതനുസരിച്ച്, കേസിലെ നാലാം അഡിഷണൽ സിവിൽ, ജെഎംഎഫ്‌സി കോടതിയുടെ തുടർനടപടികൾ സ്റ്റേ ചെയ്യാൻ ബെഞ്ച് ഉത്തരവിട്ടു. കൂടാതെ അപേക്ഷ സംബന്ധിച്ച് സർക്കാരിന് നോട്ടിസ് നൽകിയിട്ടുണ്ട്.

'പൂച്ചകൾ ജനലിലൂടെ വീട്ടിനുള്ളിൽ വരികയും പോകുകയും ചെയ്യുന്നത് സ്വാഭാവിക പ്രക്രിയയാണ്. ഇത്രയും നിസാരമായ കുറ്റം ചുമത്തി തുടർനടപടികൾ അനുവദിക്കുന്നത് ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ തടസപ്പെടുത്തും. അതിനാൽ, ഹർജിക്കാരനെതിരെ രജിസ്റ്റർ ചെയ്‌ത കേസിന്‍റെ തുടർ ജുഡീഷ്യൽ നടപടികൾ സ്റ്റേ ചെയ്യണമെ'ന്ന്‌ ഹര്‍ജിക്കാരന് വേണ്ടി വാദിച്ച അഭിഭാഷകൻ പറഞ്ഞു. ഈ ന്യായം പരിഗണിക്കുന്ന ബെഞ്ച്, ഇത്തരം നിസാരമായ കേസ് തുടരാൻ അനുവദിച്ചാൽ, ക്രിമിനൽ നീതിന്യായ വ്യവസ്ഥ തകരുമെന്ന് അഭിപ്രായപ്പെട്ടു.

കേസിനാസ്‌പദമായ സംഭവം : തന്‍റെ പൂച്ച ഡെയ്‌സിയെ താഹ ഹുസൈൻ വീട്ടിൽ ബന്ദിയാക്കിയതായി നികിത അഞ്ജന അയ്യർ (41) ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വീട്ടിലെ സിസിടിവിയിൽ അത് കണ്ടെത്തിയതായും പറഞ്ഞു. പരാതിയിൽ താഹ ഹുസൈനെതിരെ ഇന്ത്യൻ ശിക്ഷാനിയമം-1860 സെക്ഷൻ 504, 506, 509 എന്നിവ പ്രകാരം ജീവന് ഭീഷണി ഉണ്ടാക്കല്‍, സമാധാനാന്തരീക്ഷം തകർക്കൽ, സ്‌ത്രീയുടെ അന്തസ്‌ അപകടപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

അന്വേഷണം നടത്തിയ പൊലീസ് കുറ്റപത്രം വിചാരണക്കോടതിയിൽ സമർപ്പിച്ചു. 2022 സെപ്‌റ്റംബർ 2 ന് ആനക്കലിലെ നാലാമത്തെ അഡിഷണൽ സിവിൽ, ജെഎംഎഫ്‌സി കോടതി കേസ് പരിഗണിച്ചു. പിന്നീട് ഹര്‍ജിക്കാരൻ ഹൈക്കോടതിയിൽ ഇതിനെ ചോദ്യം ചെയ്‌തു.

ALSO READ: ബലാത്സംഗം ചെയ്‌ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; കുഞ്ഞിന് ജന്മം നൽകിയതോടെ കേസ് റദ്ദാക്കി ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.