ETV Bharat / bharat

വ്യാജ ഭിന്നശേഷി-നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍: പൂജ ഖേദ്‌കറിന്‍റെ ഐഎഎസ് റദ്ദാക്കാന്‍ നടപടിയാരംഭിച്ച് യുപിഎസ്‌സി - Pooja Khedkar IAS cancellation - POOJA KHEDKAR IAS CANCELLATION

പൂജ ഖേദ്‌കറെ കുറിച്ച് നിത്യവും പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. ഇതിനിടെ പൂജയുടെ പിതാവ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി.

Pooja Khedkar UPSC  probationary assistant collector  non creamy layer certificate  The Union Public Service Commission
പൂജ ഖേദ്ക്കര്‍, സുഹാസ് ദിന്‍ഡെ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 19, 2024, 4:01 PM IST

പൂനെ : മഹാരാഷ്‌ട്ര കേഡറിലെ വിവാദ ഐഎഎസ് പ്രൊബേഷനറി ഓഫിസര്‍ പൂജ ഖേദ്‌കറിന്‍റെ ഐഎഎസ് റദ്ദാക്കാന്‍ നടപടികള്‍ തുടങ്ങി. പൂജ യുപിഎസ്‌സി പരീക്ഷ പാസായ ശേഷം സംവരണാനുകൂല്യത്തിനായി വ്യാജ ഭിന്നശേഷി - നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതായി കണ്ടെത്തി.

ഭിന്നശേഷി സര്‍ട്ടിഫിക്കറ്റില്‍ ഇവരെ ആറ് തവണ വൈദ്യ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഹാജരായില്ല. മികച്ച സാമ്പത്തിക ശേഷിയുള്ള പൂജ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. ഇതില്‍ യുപിഎസ്‌സി പൂജയ്‌ക്കെതിരെ കേസെടുത്തു. ഇത് സംബന്ധിച്ച് യുപിഎസ്‌സി വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്. യുപിഎസ്‌സി വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് കേസ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടികളും തുടങ്ങിയിട്ടുണ്ട്.

പേരിലടക്കം കൃത്രിമത്വം നടത്തിയാണ് പൂജ തട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. അച്‌ഛന്‍റെയും അമ്മയുെടയും പേരിലടക്കം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇവരുടെ ഫോട്ടോ, ഒപ്പ്, ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം എന്നിവയിലും കൃത്രിമത്വം നടത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ ചുമത്താന്‍ യുപിഎസ്‌സി തീരുമാനിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

ഇതിന് പുറമെ ഇവരുടെ ഐഎഎസ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 2022ലെ പരീക്ഷ ഫലം റദ്ദാക്കുന്നതിന് പുറമെ ഭാവിയില്‍ ഇവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷകളില്‍ പങ്കെടുക്കാനും വിലക്കേര്‍പ്പെടുത്തിയേക്കും. മറ്റ് പരീക്ഷകളില്‍ പങ്കെടുക്കാനും വിലക്കുണ്ടായേക്കും. യുപിഎസ്‌സി അടക്കമുള്ള പരീക്ഷകളുടെ പവിത്രത കാത്ത് സൂക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി എന്നും യുപിഎസ്‌സി വ്യക്തമാക്കി. പരീക്ഷകളുടെ വിശ്വാസ്യതയില്‍ വെള്ളം ചേര്‍ക്കില്ലെന്നും യുപിഎസ്‌സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇതിനിടെ പൂനെ ജില്ല കലക്‌ടര്‍ക്കെതിരെ പൂജ പീഡന ആരോപണം ഉയര്‍ത്തിയിരുന്നു. കലക്‌ടര്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും മോശമായി പെരുമാറിയെന്നുമായിരുന്നു പൂജയുടെ ആരോപണങ്ങള്‍. ഇക്കാര്യത്തില്‍ പ്രതികരണവുമായി കലക്‌ടര്‍ സുഹാസ് ദിന്‍ഡെ രംഗത്തെത്തി.

ആദ്യമായാണ് സുഹാസ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഇങ്ങനെയൊരു പരാതിയെക്കുറിച്ച് തനിക്കറിയില്ലെന്നും തനിക്ക് പൊലീസില്‍ നിന്ന് എന്തെങ്കിലും വിധത്തിലുള്ള നോട്ടിസുകള്‍ ഇത് സംബന്ധിച്ച് കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും കൃത്യസമയത്ത് ഇക്കാര്യത്തില്‍ താന്‍ പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസം പൂജയുടെ അമ്മയും മറ്റും ഒരു ഭൂമിത്തര്‍ക്ക കേസില്‍ അറസ്റ്റിലായിരുന്നു. ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട് ഇവര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്. ഒളിവിലായിരുന്ന പൂജയുടെ അമ്മ മനോരമയെ കഴിഞ്ഞ ദിവസം റായ്‌ഗഡില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു. കേസില്‍ പൂജയുടെ പിതാവ് ദിലീപ് ഖേദ്‌കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

Also Read: കലക്‌ര്‍ക്കെതിരേ മാനസിക പീഡന പരാതി: പൂജ ഖേദ്‌കറെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.