ഹൈദരാബാദ്: ഡ്രങ്ക് ആൻഡ് ഡ്രൈവ് പരിശോധന നടത്തുന്നതിനിടെ ട്രാഫിക് പൊലീസിന്‍റെ ബ്രെത്ത് അനലൈസർ തട്ടിയെടുത്ത് കടന്ന് കാര്‍ ഡ്രൈവര്‍. ഹൈദരാബാദിലെ ബോവന്‍പള്ളിയില്‍ ജൂൺ 27ന് അർധരാത്രിയിലായിരുന്നു സംഭവം. പൊലീസ് കോണ്‍സ്റ്റബിള്‍ പരിശോധനയ്‌ക്കായി നീട്ടിയ ബ്രെത്ത് അനലൈസര്‍ തട്ടിയെടുത്താണ് അജ്ഞാതൻ കടന്നത്.
വാഹന പരിശോധനയ്‌ക്കിടെ അവിടേയ്‌ക്കെത്തിയ കാര്‍ പൊലീസ് നിര്‍ത്താൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവിങ് സീറ്റിലിരുന്നയാളെ പരിശോധിക്കാൻ ബ്രെത്ത് അനലൈസര്‍ നീട്ടി. ബ്രെത്ത് അനലൈസറില്‍ ഊതുന്നതായി അഭിനയിച്ച ഇയാള്‍ കോൺസ്റ്റബിളിൻ്റെ കയ്യിൽ നിന്ന് ഉപകരണവും കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
ട്രാഫിക് പൊലീസ് കാറിനെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. കനത്ത മഴ ആയിരുന്നതിനാല്‍ കാറിന്‍റെ നമ്പർ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ട്രാഫിക് പൊലീസ് വിശദീകരിച്ചു.
Also Read : അപകടങ്ങളില്‍പ്പെട്ടാല്‍ ഉടന്‍ പൊലീസെത്തും: കാവലായി പൊലീസിന്‍റെ 'പോല്‍ ആപ്പ്' - KERALA POLICE POL APP