ETV Bharat / bharat

ഫറൂഖാബാദിൽ കാർ അപകടത്തില്‍ സന്യാസി ഉൾപ്പെടെ 2 പേർക്ക് ദാരുണാന്ത്യം - Car Collides In Up - CAR COLLIDES IN UP

രാജേപൂർ പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ഗാന്ധി ഗ്രാമത്തിന് സമീപം അമിതവേഗതയിൽ വന്ന മറ്റൊരു വാഹനവുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.

CAR COLLIDES WITH ANOTHER VEHICLE  2 KILLED AS CAR COLLIDES  ACCIDENT IN UP FARRUKHABAD  യുപിയില്‍ കാർ കൂട്ടിയിടിച്ചു
Representative image (ETV Bharat)
author img

By PTI

Published : Jun 16, 2024, 8:56 PM IST

ഫറൂഖാബാദ് (ഉത്തര്‍പ്രദേശ്‌): കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് സന്യാസി ഉള്‍പ്പെടെ രണ്ട് പേർ മരിച്ചു. ഫറൂഖാബാദ് ജില്ലയിലെ രാജെപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ്‌ സംഭവം. അപകടത്തില്‍ മനോജ് ഭാരതി ബാബ ഗുരു (85) എന്ന സന്യാസിയും, ഡ്രൈവർ മോത്തി എന്ന റിങ്കു (45) വുമാണ് മരിച്ചത്‌.

രാജേപൂർ പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ഗാന്ധി ഗ്രാമത്തിന് സമീപം അമിതവേഗതയിൽ വന്ന വാഹനവുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുവിനെയും പരിക്കേറ്റ മറ്റ് രണ്ട് പേരെയും രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റൊരു സന്യാസി കൃഷ്‌ണ ഭാരതി, ചികിത്സയിലാണെന്ന് അവർ പറഞ്ഞു.

മൂന്നുപേരെയും ഗുരുതരാവസ്ഥയിൽ കാറിൽ നിന്ന് പുറത്തിറക്കി ആംബുലൻസിൽ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരു ഉൾപ്പെടെ രണ്ട് പേർ മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചതായി എസ്എച്ച്ഒ രൺവിജയ് സിങ്‌ പറഞ്ഞു. പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: അയോധ്യ ദർശനം കഴിഞ്ഞ് മടങ്ങവെ കാറിന് തീപിടിച്ചു; യുവതിയ്‌ക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.