പാറ്റ്ന: അകന്ന് കഴിയുന്ന ദമ്പതിമാര്‍ പരസ്‌പരം ഭൂതമെന്നോ പിശാചെന്നോ വിളിക്കുന്നത് ക്രൂരതയല്ലെന്ന് നിരീക്ഷിച്ച് പാറ്റ്ന ഹൈക്കോടതി. ഏകാംഗ ബെഞ്ചിന്‍റേതാണ് പരാമര്‍ശങ്ങള്‍. സഹദേവോ ഗുപ്‌തയു അദ്ദേഹത്തിന്‍റെ മകന്‍ നരേഷ് കുമാര്‍ ഗുപ്‌തയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്‌റ്റി സ് ബിബേക് ചൗധരിയുടെ പരാമര്‍ശങ്ങള്‍.
നരേഷ് ഗുപ്‌തയുടെ മുന്‍ ഭാര്യ അവരുടെ ജന്മദേശമായ നവാഡയില്‍ നല്‍കിയ പരാതിയില്‍ ബിഹാറിലെ നളന്ദ കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്‌താണ് ഝാര്‍ഖണ്ഡിന് സമീപമുള്ള ബൊക്കാറോ സ്വദേശികളായ അച്‌ഛനും മകനും കോടതിയെ സമീപിച്ചത്. സ്‌ത്രീധനമായി കാര്‍ ആവശ്യപ്പെട്ട് ഭര്‍ത്താവും അദ്ദേഹത്തിന്‍റെ പിതാവും തന്നെ ശാരീരികമായും മറ്റും പീഡിപ്പിക്കുന്നെന്ന് കാട്ടി 1994ലാണ് നരേഷിന്‍റെ ഭാര്യ കോടതിയെ സമീപിച്ചത്. പിതാവിന്‍റെയും മകന്‍റെയും ആവശ്യപ്രകാരം കേസ് നളന്ദയില്‍ നിന്ന് നവാഡയിലേക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് രണ്ടുപേരെയും കഠിന തടവിന് വിധിച്ച് കോടതി ഉത്തരവായി. 2008ല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഇവര്‍ അപ്പീല്‍ നല്‍കി. പത്ത് വര്‍ഷത്തിന് ശേഷം കോടതി ഇവരുടെ അപ്പീല്‍ തള്ളി. ഇതിനിടെ ഇരുവര്‍ക്കും ഝാര്‍ഖണ്ഡ് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചിരുന്നു.
21 -ാം നൂറ്റാണ്ടില്‍ ഒരു സ്‌ത്രീയെ അവരുടെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മോശം ഭാഷയില്‍ അധിക്ഷേപിക്കുന്നുവെന്ന് കാട്ടി അവരുടെ അഭിഭാഷകന്‍ വീണ്ടും കോടതിയില്‍ ഹര്‍ജി നല്‍കി. ഭൂതം, പിശാച് എന്നൊക്കെ വിളിക്കുന്നത് ക്രൂരതയാണെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഇത്തരം വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
വിവാഹ ബന്ധങ്ങളില്‍, പ്രത്യേകിച്ച് പരാജയപ്പെട്ട വിവാഹബന്ധങ്ങളില്‍ ദമ്പതിമാര്‍ ഇത്തരത്തില്‍ മോശം ഭാഷ ഉപയോഗിച്ച് കുറ്റപ്പെടുത്തിയെന്നിരിക്കുമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇത് ക്രൂരതയായി കാണാനാകില്ല. യുവതി ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും ക്രൂരമായ പീഡനത്തിന് ഇരയാകുകയും അപമാനിക്കപ്പെടുകയും ചെയ്‌തെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഏതെങ്കിലും ഒരാളെക്കുറിച്ച് പ്രത്യേക പരാമര്‍ശമില്ല. കീഴ്‌ക്കോടതിയുടെ വിധി തള്ളിയെങ്കിലും പുതിയ ഉത്തരവുകളൊന്നും മേല്‍ക്കോടതിയില്‍ നിന്ന് ഉണ്ടായിട്ടില്ല.