ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിന്‍റെ 50 ശതമാനം പെൻഷനും അഷ്വേർഡ് ഫാമിലി പെൻഷനും നൽകുന്ന ഏകീകൃത പെൻഷൻ സ്‌കീമിന് (യുപിഎസ്) അംഗീകാരം നൽകി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിലെ 23 ലക്ഷം ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര മന്ത്രിസഭ യോഗത്തിന് ശേഷം മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
ദേശീയ പെൻഷൻ പദ്ധതിയിലോ യുപിഎസിലോ തെരഞ്ഞെടുക്കാന്‍ ജീവനക്കാർക്ക് അവസരമുണ്ട്. 25 വർഷം സര്‍വീസുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കുന്നതിന് മുമ്പുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനമായിരിക്കും പെന്‍ഷനായി നല്‍കുക. 10 വർഷത്തെ സര്‍വീസുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതിമാസം 10,000 രൂപ പെന്‍ഷനായി നല്‍കും.
അഷ്വേർഡ് ഫാമിലി പെൻഷൻ : പെന്‍ഷന്‍ വാങ്ങുന്നയാളുടെ കാല ശേഷം, വാങ്ങിയിരുന്ന പെൻഷന്‍റെ 60 ശതമാനം കുടുംബത്തിന് ലഭിക്കും.
Also Read : വര്‍ഷത്തില്‍ 2 തവണയായി 10,000 രൂപ; 'സുഭദ്ര' പദ്ധതിക്ക് അംഗീകാരം നല്‍കി ഒഡിഷ സര്‍ക്കാര്‍