ന്യൂഡൽഹി : ആന്ധ്രാപ്രദേശിൽ നിർത്തിയിട്ടിരുന്ന ട്രക്കില്‍ ബസ് ഇടിച്ച് നാല് പേർ മരിച്ചു. കാക്കിനഡ ജില്ലയിൽ പ്രത്തിപ്പാട് മണ്ഡലത്തിലെ പടലേമ്മ ക്ഷേത്രത്തിന് സമീപം ദേശീയ പാതയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത് (four dead In Andhra Pradesh).
അന്നാവരത്ത് നിന്ന് രാജമഹേന്ദ്രവാരത്തേക്ക് പോവുകയായിരുന്ന ട്രക്കിന്‍റെ ടയർ പഞ്ചറായതിനെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി വാഹനം റോഡരികിൽ നിർത്തിയിരുന്നു. ആ സമയം വിശാഖയിൽ നിന്ന് രാജമഹേന്ദ്രവാരത്തേക്ക് പോവുകയായിരുന്ന ബസ്, ട്രക്കിന്‍റെ പഞ്ചർ ശരിയാക്കിക്കൊണ്ടിരുന്ന മൂന്ന് പേരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കൂടാതെ എതിർദിശയിൽ നിന്ന് നടന്നുവരികയായിരുന്ന ഒരാളെയും ബസ് ഇടിച്ചിട്ടു. അപകടത്തിൽപ്പെട്ട നാലുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയാണെന്നും അപകടത്തിലേക്ക് നയിച്ച സാഹചര്യം നിർണയിക്കാൻ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും പ്രത്തിപ്പാട് സബ് ഇൻസ്പെക്‌ടർ പവൻ കുമാർ പറഞ്ഞു.
ALSO READ:നിയന്ത്രണം വിട്ട കാർ കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചു; 9 പേര്‍ക്ക് ദാരുണാന്ത്യം
ബിഹാറിൽ വാഹനാപകടം : കാർ കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് മരണം. ബിഹാറിലെ കൈമൂർ ജില്ലയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. സസാറാമിൽ നിന്ന് വാരണാസിയിലേക്ക് പോവുകയായിരുന്ന സ്‌കോർപ്പിയോ കാറാണ് ദേവ്കാലി ഗ്രാമത്തിന് സമീപം മൊഹാനിയയിലെത്തിയപ്പോൾ ബൈക്ക് യാത്രികനെ ഇടിച്ചത് (Nine People Die After Car Collides With Container In Kaimur).
തുടർന്ന് നിയന്ത്രണം വിട്ട് ഡിവൈഡർ കടന്ന് മറുവശത്തേക്ക് പോയ കാർ മുന്നിൽ നിന്നും വന്ന കണ്ടെയ്‌നറിൽ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കണ്ടെയ്‌നറിൽ ഇടിച്ചെന്നാണ് പ്രഥമദൃഷ്‌ട്യാ തോന്നുന്നതെന്ന് മൊഹാനിയ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ (SDPO) ദിലീപ് കുമാർ പറഞ്ഞു.