ഗയ : ബിഹാറിലെ ഗയ ജില്ലയിലെ പുണ്യ സ്ഥലങ്ങളിൽ ഒന്നായ ബോധ് ഗയയിൽ ഗൗതമ ബുദ്ധന്‍റെയും അദ്ദേഹത്തിന്‍റെ ശിഷ്യരായ സാരിപ്പുട്ടയുടെയും, മൊഗല്ലാനയുടെയും തിരുശേഷിപ്പുകളുമായി മഹാ ബുദ്ധ 'ശോഭായാത്ര' നടന്നു. ശ്രീലങ്ക, ഭൂട്ടാൻ, ടിബറ്റ്, തായ്‌ലൻഡ്, വിയറ്റ്‌നാം, നേപ്പാൾ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള ബുദ്ധ സന്യാസിമാരും, ബുദ്ധ ഭക്തരും ഘോഷയാത്രയിൽ ('Shobha Yatra' of Buddha's) പങ്കെടുത്തു.
ശ്രീലങ്കൻ കലാകാരന്മാരുടെ ചടുലതയാർന്ന സാംസ്‌കാരിക പ്രകടനങ്ങൾ ചടങ്ങിൽ ശ്രദ്ധേയമായി. ഗൗതമ ബുദ്ധന്‍റെയും (Gautama Buddha) അദ്ദേഹത്തിന്‍റെ ശിഷ്യരുടെയും തിരുശേഷിപ്പുകൾ രഥത്തിൽ സ്ഥാപിച്ച് പ്രദര്‍ശിപ്പിച്ചതും ആകര്‍ഷണമായി.
മൂന്ന് ദിവസങ്ങളിലായി മഹാബോധി സൊസൈറ്റി ഓഫ് ഇന്ത്യയുടെ (Mahabodhi Society of India) ക്യാമ്പസിലെ ജയശ്രീ മഹാബോധി വിഹാറില്‍ പൊതുജനങ്ങൾക്കായി ഇത് പ്രദര്‍ശിപ്പിച്ചിരുന്നു. മഹാബോധി സൊസൈറ്റി ജയ് ശ്രീപ മഹാബോധി വിഹാറിൻ്റെ പതിനേഴാം സ്ഥാപക ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. അവിടെ ജനങ്ങൾക്ക് ഗൗതമ ബുദ്ധന്‍റെയും ശിഷ്യരുടെയും തിരുശേഷിപ്പുകളിൽ ആദരം അർപ്പിക്കാൻ കഴിയും.