അമൃത്‌സർ (പഞ്ചാബ്): അമൃത്‌സർ ജില്ലയുടെ അതിർത്തി പ്രദേശത്ത് നിന്ന് വ്യാഴാഴ്‌ച ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) പാകിസ്ഥാൻ ഡ്രോൺ കണ്ടെടുത്തു. വ്യഴാഴ്‌ച രാവിലെ ഡ്യൂട്ടിയിലായിരുന്ന ബിഎസ്എഫ് സൈനികർ അമൃസ്‌സർ ജില്ലയുടെ അതിർത്തി പ്രദേശത്ത് എത്തിയ ഡ്രോൺ തടയുകയും അതിനെ നിർവീര്യമാക്കാൻ ശ്രമിക്കുകയും ചെയ്‌തു.
അമൃത്‌സർ ജില്ലയിലെ ബൽഹാർവാൾ ഗ്രാമത്തിന് സമീപമുള്ള വയലിൽ നിന്ന് ബിഎസ്എഫ് ഒരു ക്വാഡ്‌കോപ്റ്ററും കണ്ടെടുത്തു. കണ്ടെടുത്ത ക്വാഡ്‌കോപ്റ്റർ ചൈന നിർമ്മിച്ച ഡിജെഐ മാവിക് 3 ക്ലാസിക്ക് മോഡലാണ്. അതിർത്തിക്കപ്പുറത്ത് നിന്നാണ് ഡ്രോൺ എത്തിയത്.
Read More : ഗ്രാമത്തില്‍ ആയുധധാരി; കത്വയില്‍ തെരച്ചില്‍ ആരംഭിച്ച് സൈന്യം