ETV Bharat / bharat

കെ കവിത ഇഡി കസ്‌റ്റഡിയില്‍ തുടരും; കസ്‌റ്റഡി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി കോടത - K Kavitha ED custody extended - K KAVITHA ED CUSTODY EXTENDED

ബിആര്‍എസ് നേതാവ് കെ കവിതയുടെ കസ്‌റ്റഡി മൂന്ന് ദിവസത്തേക്ക് കൂടെ നീട്ടി. ഈ മാസം 26 വരെ കവിത ഇഡി കസ്‌റ്റഡിയില്‍ തുടരും.

K KAVITHA CUSTODY  DELHI LIQUOR POLICY CASE  ED  BRS
ED custody of BRS Leader Kavitha extended for three days
author img

By ETV Bharat Kerala Team

Published : Mar 23, 2024, 7:55 PM IST

ഡൽഹി : മദ്യനയ അഴിമതിക്കേസില്‍ അറസ്‌റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയുടെ കസ്‌റ്റഡി മൂന്ന് ദിവസത്തേക്ക് കൂടെ നീട്ടി റൂസ് അവന്യൂ കോടതി. ഒരാഴ്‌ചത്തെ കസ്‌റ്റഡിക്ക് ശേഷം ഇഡി ഇന്ന് കവിതയെ (23-03-2024) റൂസ് അവന്യൂ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിന്‍റെ അന്വേഷണ പുരോഗതിയെക്കുറിച്ച് ഇഡി അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു.

അഞ്ച് ദിവസത്തേക്ക് കൂടെ കസ്‌റ്റഡി നീട്ടണമെന്നായിരുന്നു ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരോടൊപ്പം കവിതയെയും ചോദ്യം ചെയ്യണമെന്നായിരുന്നു ഇഡിയുടെ വാദം. കവിതയുടെ കുടുംബാംഗങ്ങളുടെ വ്യാപാര ഇടപാടുകൾ പരിശോധിച്ചുവരികയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഇരു കക്ഷികളുടെയും വാദം കേട്ട കോടതി കവിതയുടെ കസ്‌റ്റഡി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഈ മാസം 26 വരെ കവിത ഇഡി കസ്‌റ്റഡിയില്‍ തുടരും.

അതേസമയം, തന്‍റെ അറസ്‌റ്റ് നിയമവിരുദ്ധമാണെന്ന് കോടതിയിൽ കയറുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവേ കവിത പറഞ്ഞു. നടപടിക്കെതിരെ പോരാടുമെന്നും അവര്‍ വ്യക്തമാക്കി. കവിതയുടെ അഭിഭാഷകൻ സിബിഐ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

Also Read : അറസ്‌റ്റ് നിയമവിരുദ്ധം; ഇഡിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കെ കവിത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.