ഹൈദരാബാദ് : 165 വർഷം പഴക്കമുള്ള ഗുഹയിലിറങ്ങുന്ന സാഹസികന്‍റെ വീഡിയോ വൈറലാകുന്നു. ഇടുങ്ങിയ ഗുഹക്കുള്ളിലേക്ക് നിരങ്ങിയിറങ്ങുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. സാഹസികന്‍റെ ഹെഡ് ലാമ്പിന്‍റെ വെളിച്ചത്തിലാണ് ഗുഹയുടെ ഉൾവശം കാണുന്നത്.
ഇടുങ്ങിയ ഗുഹയില്‍ കോൺക്രീറ്റ് തേച്ച ഇഷ്‌ടിക മതിലും കാണാനാകും. undergroundbirmingham എന്ന, സാഹസികന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഒരേ സമയം നടുക്കവും അത്‌ഭുതവും തീര്‍ക്കുന്ന ഈ വീഡിയോയ്ക്ക് നിരവധി ലൈക്കാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
വീഡിയോ കണ്ട നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുമായി എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സാഹസികതയെ നിരവധി പേര്‍ അഭിനന്ദിച്ചു. 'ഇത് കണ്ടിട്ട് എനിക്ക് ശ്വാസം മുട്ടുന്നു' എന്നായിരുന്നു ഒരു കമന്‍റ്.