പലാമു(ഝാര്‍ഖണ്ഡ്): അമ്മ വായ്‌പ എടുത്ത പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് മകനെ പതിനാല് ദിവസം ബന്ദിയാക്കിയെന്ന് പരാതി. ഝാര്‍ഖണ്ഡിലെ ഗാര്‍വയില്‍ ഭാവ്‌നാഥ്പുരം മേഖലയിലാണ് സംഭവം. ഒരു സ്വകാര്യ പണമിടപാട് സ്ഥാപനമാണ് പതിനാറു വയസുള്ള ബാലനെ ബന്ദിയാക്കിയത്( Repayment Of Loan).
സംഭവം പുറത്ത് വന്നതോടെ പണമിടപാട് സ്ഥാപനത്തിലെ മാനേജരെ സസ്‌പെന്‍ഡ് ചെയ്‌തു. സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണത്തിന് ബാങ്ക് ഉത്തരവിട്ടിട്ടുമുണ്ട്. ബാങ്ക് മാനേജര്‍ സ്വന്തം നിലയ്ക്കാണ് ഇത്തരമൊരു പ്രവൃത്തി നടത്തിയതെന്നാണ് ബാങ്കിന്‍റെ വിശദീകരണം. ശിശുക്ഷേമ സമിതിയും സംഭവത്തില്‍ പ്രത്യേക അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുറ്റാരോപിതനായ ബാങ്ക് മാനേജരെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു (Boy held hostage).
കുട്ടിയെ ബന്ദിയാക്കിയിരുന്ന വേളയില്‍ അവനെ മദ്യകുപ്പികള്‍ ശേഖരിക്കാനും മറ്റും ഉപയോഗിച്ചിരുന്നതായും ആരോപണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്‌തെങ്കിലും ഒരാള്‍ ഒളിവിലാണ്(Mother).
അന്വേഷണത്തിനായി ഗര്‍വ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണച്ചുമതല ശിശു ക്ഷേമ സമിതിക്ക് കൈമാറി.
ആര്‍ബിഐയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്‌ത കമ്പനിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. കമ്പനിക്ക് സംഭവത്തില്‍ യാതൊരു അറിവും ഇല്ലെന്നും മാനേജര്‍ സ്വന്തം നിലയ്ക്കാണ് ഇത്തരമൊരു പ്രവൃത്തി ചെയ്‌തതെന്നും അത് കൊണ്ട് തന്നെ അയാളെ പിരിച്ച് വിട്ടെന്നുമാണ് കമ്പനിയുടെ ലീഗന്‍ സംഘത്തിലുള്ള അശ്വിനി കുമാര്‍ പരീഖ് വിശദീകരിക്കുന്നത്.
ഭവന്ത്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു സ്‌ത്രീ ചെറുകിട ധനമിടപാട് സ്ഥാപനത്തില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ വായ്‌പ എടുത്തു. ഇതില്‍ 22000 തിരികെ അടച്ചു. എന്നാല്‍ ബാക്കിയുള്ള തുക കൂടി തിരിച്ച് അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് മാനേജര്‍ നിഗം യാദവ് ഇവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
ഒരു ദിവസം കമ്പനി ജീവനക്കാര്‍ ഇവരുടെ വീട്ടിലെത്തി കുട്ടിയെ പിടിച്ച് കൊണ്ടു പോകുകയായിരുന്നു. രണ്ടാഴ്‌ചയോളം ബാലനെ ഇവര്‍ ബന്ദിയാക്കി വച്ചു. നാട്ടുകാരും കുട്ടിയുടെ അമ്മയും പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഇടപെട്ട് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.