ഗുവാഹത്തി: ജിരിബാം ജില്ലയില്‍ നിന്ന് കാണാതായ ആറുപേരില്‍ മൂന്ന് പേരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു സ്‌ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ജിരിബാം ബരാക് നദികളുടെ സംഗമസ്ഥാനമായ മണിപ്പൂര്‍-അസം അതിര്‍ത്തിയില്‍ നദിയില്‍ ഒഴുകിപോകുന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ജിരിബാം ജില്ലയിലെ ബൊരൊബെക്രയില്‍ നിന്ന് പതിനാറ് കിലോമീറ്റര്‍ അകലെയായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവിടെ നിന്നാണ് തിങ്കളാഴ്‌ച ആറ് പേരെ കാണാതായതും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ അസമിലെ സില്‍ചാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്‌റ്റ്‌മോര്‍ട്ടം നടത്തും. കാണാതായവരുടെ ചിത്രങ്ങള്‍ ശേഖരിച്ച് മൃതദേഹം തിരിച്ചറിയാന്‍ ശ്രമിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത വന്നതോടെ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് മുതിര്‍ന്ന മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തുകയും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്‌തു. മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ ഇംഫാല്‍ താഴ്‌വരയിലെ അഞ്ച് ജില്ലകളിലും സംഘര്‍ഷം മൂര്‍ച്‌ഛിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
തട്ടിക്കൊണ്ടു പോയവരെ സുരക്ഷിതമായി മോചിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി മെയ്‌തി കോ-ഓര്‍ഡിനേറ്റിങ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ചിന്‍ കുക്കി നുഴഞ്ഞു കയറ്റക്കാരാണ് ഇവരെ തട്ടിക്കൊണ്ടു പോയതെന്ന വാദവും ഇവര്‍ ഉയര്‍ത്തി. ജിരിബാമില്‍ നടത്തിയ ആക്രമണത്തില്‍ ഇവര്‍ പത്ത് പേരെ കൊലപ്പെടുത്തുകയും ചെയ്‌തു.
യുറേബാം റാണി ദേവി(61), തെലം തൊയ്‌ബി ദേവി(31), ലയ്‌ശ്രം ഹെയ്‌തോന്‍ബി ദേവി (25), ലെയ്‌ശ്രംചിന്‍ ഹെയ്‌ന്‍ഗാന്‍ബ (2), തെലാം താജാമാന്‍ബി (8), ലെയ്‌ശ്രം ലാങാബ തുടങ്ങിയവരെയാണ് തട്ടിക്കൊണ്ടു പോയത്. ജൂണില്‍ ഇവര്‍ വീട് വിട്ട് പലായനം ചെയ്യുകയും ജക്കുറാധോറിന് സമീപമുള്ള സിആര്‍പിഎഫ് ക്യാമ്പിന് അരികില്‍ താമസിച്ച് വരികയുമായിരുന്നു. ഇവിടെ നിന്നാണ് ഇവരെ തട്ടിക്കൊണ്ടു പോയത്.
Also Read: മണിപ്പൂരിലെ ആറിടങ്ങളില്‍ വീണ്ടും അഫ്‌സ്‌പ; സൈന്യത്തിന് ലഭിക്കുന്ന പ്രത്യേക അധികാരങ്ങള്‍ ഇവയൊക്കെ