ETV Bharat / bharat

ഇന്ന് രാത്രി സ്വെറ്ററും എടുത്ത് ഇറങ്ങിക്കോളൂ.. 2024 ലെ അവസാന ആകാശ വിസ്‌മയക്കാഴ്‌ച ആസ്വദിക്കാം.. ബ്ലാക്ക് മൂൺ പ്രതിഭാസത്തെ കുറിച്ച് അറിയേണ്ടതെല്ലാം.. - BLACK MOON VISIBILITY IN INDIA

തെളിഞ്ഞ ആകാശവും കുറഞ്ഞ പ്രകാശ മലിനീകരണവുമുള്ള എവിടെയും മികച്ച ദൃശ്യാനുഭവം ലഭ്യമാകും.

WHEN TO WATCH BLACK MOON INDIA  WHAT IS BLACK MOON PROCESS  SKY WATCHING INDIA  CELESTIAL EVENT BLACK MOON
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 30, 2024, 5:54 PM IST

കാശ നിരീക്ഷകർക്ക് അപൂർവ കാഴ്‌ചാ വിസ്‌മയം സമ്മാനിക്കാനൊരുങ്ങി ബ്ലാക്ക് മൂൺ പ്രതിഭാസം. ഇന്ന് രാത്രി ബ്ലാക്ക് മൂൺ പ്രതിഭാസം ദൃശ്യമാകും. 2024 ഡിസംബർ 31ന് പുലർച്ചെ 3:57 മുതൽ ആണ് ഇന്ത്യയിൽ ഈ പ്രതിഭാസം അനുഭവപ്പെടുക.

നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമാവുന്ന ആകാശക്കാഴ്‌ചയാണിത്. ഒരു മാസത്തിൽ രണ്ട് തവണ അമാവാസി സംഭവിക്കുന്നതാണ് ബ്ലാക്ക് മൂൺ പ്രതിഭാസം. ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ സ്ഥാനം പിടിക്കുമ്പോൾ മികച്ച ആകാശനിരീക്ഷണ അനുഭവമാണ് ബ്ലാക്ക് മൂൺ നൽകുക. ചന്ദ്രൻ്റെ പ്രകാശമുള്ള വശം ഭൂമിയിൽ നിന്ന് അകന്നു പോവുകയും ആകാശം ഇരുണ്ടതായി മാറുകയും ചെയ്യും.

ഇന്ന് രാത്രി പടിഞ്ഞാറൻ ആകാശത്ത് ശുക്രൻ, ശനി തുടങ്ങിയ ഗ്രഹങ്ങൾ കൂടുതൽ തെളിമയോടെ കാണാനാകും. വ്യാഴവും ചൊവ്വയും കിഴക്ക് തിളങ്ങും. കൂടാതെ ചന്ദ്രപ്രകാശത്തിൻ്റെ അഭാവം, 2025 ജനുവരി 2-3 ന് നായി വരാനിരിക്കുന്ന ക്വാഡ്രാൻ്റിഡ് ഉൽക്കാവർഷം പോലുള്ള പ്രതിഭാസങ്ങളുടെ ദൃശ്യപരതയും വർധിപ്പിക്കും. ചാന്ദ്രചക്രം ശരാശരി 29.5 ദിവസമാണ്, ഇതുകൊണ്ടാണ് 30 അല്ലെങ്കിൽ 31 ദിവസങ്ങളുള്ള ഒരു മാസത്തിൽ രണ്ട് അമാവാസികൾക്ക് സാധ്യത ഉണ്ടാകുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തെളിഞ്ഞ ആകാശവും കുറഞ്ഞ പ്രകാശ മലിനീകരണവുമുള്ള എവിടെയും മികച്ച ദൃശ്യാനുഭവം ലഭ്യമാകും. ഹിൽ സ്റ്റേഷനുകൾ അല്ലെങ്കിൽ ഗ്രാമപ്രദേശങ്ങൾ പോലെയുള്ള സ്ഥലങ്ങളും മികച്ച കാഴ്ച്ചാനുഭവം സമ്മാനിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ഇരുണ്ട സ്ഥലം കണ്ടെത്തുക, കനത്ത പ്രകാശ മലിനീകരണമുള്ള നഗരപ്രദേശങ്ങൾ ഒഴിവാക്കുക.

2. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും കാഴ്‌ച മെച്ചപ്പെടുത്താൻ ബൈനോക്കുലറോ ടെലിസ്‌കോപ്പോ ഉപയോഗിക്കുക.

3. മേഘാവൃതമായ ആകാശം കാഴ്‌ചയെ മറക്കും എന്നതിനാൽ കാലാവസ്ഥ പരിശോധിച്ച് മുൻകൂട്ടി ആസൂത്രണം ചെയ്യുന്നത് നല്ലതാകും.

4. വ്യാഴം, ചൊവ്വ, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങള്‍ വ്യത്യസ്‌ത സമയങ്ങളിൽ ദൃശ്യമാകുന്നതിനാൽ ഗ്രഹങ്ങളെ തെരഞ്ഞ് കണ്ടുപിടിക്കേണ്ടി വരും.

5. ആകാസ നിരീക്ഷണത്തിനിറങ്ങുമ്പോള്‍ ഡിസംബർ രാത്രിയിലെ തണുപ്പിന് അനുയോജ്യമായ വസ്‌ത്രം ധരിക്കാന്‍ ശ്രദ്ധിക്കുക.

Also Read:പുതുവർഷത്തെ വരവേൽക്കുക ആകാശ വിസ്‌മയം; 'പ്ലാനറ്ററി പരേഡ്' എന്ന അപൂർവ പ്രതിഭാസം നഗ്ന നേത്രങ്ങൾക്ക്‌ ദൃശ്യമാകും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.