ETV Bharat / bharat

നദ്ദയുടെ പിൻഗാമി ആര്? പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ ബിജെപി - BJP PRESIDENT ELECTION

ജെപി നദ്ദയാണ് നിലവില്‍ ബിജെപിയുടെ ദേശീയ അധ്യക്ഷൻ

NEW BJP PRESIDENT  J P NADDA  ബിജെപി ദേശീയ അധ്യക്ഷൻ  ബിജെപി പുതിയ പ്രസിഡന്‍റ്
JP Nadda (PTI)
author img

By PTI

Published : Dec 17, 2024, 12:43 PM IST

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ഫെബ്രുവരിയില്‍ തെരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ജനുവരി പകുതിയോടെ സംസ്ഥാന ഘടകങ്ങളിലും സംഘടനാ തെരഞ്ഞെടുപ്പ് നടത്തി ദേശീയ പ്രസിഡന്‍റിനെ തീരുമാനിക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയാണ് നിലവില്‍ ബിജെപിയുടെ ദേശീയ പ്രസിഡന്‍റ്.

2020ലാണ് ബിജെപി ദേശീയ പ്രസിഡന്‍റായി ജെപി നദ്ദ ചുമതലയേറ്റെടുത്തത്. മൂന്ന് വര്‍ഷമാണ് ബിജെപി പ്രസിഡന്‍റിന്‍റെ കാലാവധി. എന്നാല്‍, ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നദ്ദയെ ഒരു വര്‍ഷം കൂടി ചുമതലയില്‍ തുടരാൻ പാര്‍ട്ടി അനുവദിക്കുകയായിരുന്നു.

പുതിയ പ്രസിഡന്‍റ് ആരായിരിക്കും എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ലെന്നാണ് ബിജെപി നേതാക്കളെ ഉദ്ധരിച്ച് വാര്‍ത്ത ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

'ഫെബ്രുവരി അവസാനത്തോടെ പുതിയ ബിജെപി അധ്യക്ഷൻ ചുമതലയേൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,' എന്ന് ബിജെപി ഭാരവാഹി പറഞ്ഞു.

ബിജെപിയുടെ 60 ശതമാനം സംസ്ഥാന യൂണിറ്റ് പ്രസിഡൻ്റുമാരുടെയും കാലാവധി അവസാനിച്ചെന്നും അടുത്ത മാസം പകുതിയോടെ അവരുടെ പകരക്കാർ നിലവിൽ വരുമെന്നും ഒരു മുതിർന്ന നേതാവ് പറഞ്ഞു.

ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാന ഘടകങ്ങളിലെങ്കിലും സംഘടനാ തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കണമെന്ന് ബിജെപിയുടെ ഭരണ ഘടനയില്‍ അനുശാസിക്കുന്നു.

Also Read : കര്‍ഷകരെ അതിര്‍ത്തിയില്‍ തടയുന്നത് ജനാധിപത്യവിരുദ്ധം: ഭൂപീന്ദർ സിങ്‌ ഹൂഡ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.