ന്യൂഡല്‍ഹി : സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ പേരിനൊപ്പം മോദിയുടെ കുടുംബം(മോദി കാ പരിവാര്‍) എന്ന് കൂടെ ചേര്‍ത്ത് ബിജെപി നേതാക്കള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരടക്കം പേരുകള്‍ മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ലാലു പ്രസാദ് മോദിക്ക് മേല്‍ നടത്തിയ കടന്നാക്രമണത്തിന് പിന്നാലെയാണ് പേരിലെ മാറ്റം. (Senior BJP leaders added the tag ‘Modi ka Parivar’ on their social media accounts)
ഞായറാഴ്‌ച(03-04-2024) പട്‌നയില്‍ ആര്‍ജെഡിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ സഖ്യത്തിന്‍റെ റാലിയിലായിരുന്നു ലാലുവിന്‍റെ അധിക്ഷേപ പരാമര്‍ശം. പ്രതിപക്ഷ പാര്‍ട്ടിയിലെ കുടുംബ രാഷ്‌ട്രീയത്തെ വിമര്‍ശിച്ച മോദിക്ക് കുടുംബം ഇല്ലായെന്ന തരത്തിലാണ് ലാലുപ്രസാദ് കടന്നാക്രമിച്ചത്. ഇതിന് മറുപടിയായി മോദി തന്നെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ 140 കോടി ജനങ്ങളും എന്‍റെ കുടുംബമാണ് എന്നായിരുന്നു മോദിയുടെ മറുപടി.'എന്‍റെ രാജ്യമാണ് എന്‍റെ കുടുംബം. രാജ്യത്തെ 140 കോടി പൗരന്മാരുമായി ഊഷ്മളമായ ബന്ധമാണ് ഞാൻ പങ്കിടുന്നത്, അവരാണ് എന്‍റെ കുടുംബം'- തെലങ്കാനയില്‍ ഒരു പൊതു റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.
'എന്‍റെ ജീവിതം ഒരു തുറന്ന പുസ്‌തകമാണ്. രാജ്യത്തെ 140 കോടി ജനങ്ങളും എന്‍റെ കുടുംബമാണ്. ഇന്ന് രാജ്യത്തെ കോടിക്കണക്കിന് അമ്മമാരും പെൺമക്കളും സഹോദരിമാരും മോദിയുടെ കുടുംബമാണ്. രാജ്യത്തെ എല്ലാ പാവപ്പെട്ടവനും എന്‍റെ കുടുംബമാണ്. ആരുമില്ലാത്തവർ മോദിയുടേതാണ്, മോദി അവരുടേതുമാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 16-17 വർഷമായി പ്രതിപക്ഷ പാർട്ടികൾ മോദിയെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് സുധാൻഷു ത്രിവേദി പറഞ്ഞു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് മുതൽ അതിർത്തിയിലെ സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. അവരാണ് അദ്ദേഹത്തിന്‍റെ കുടുംബം. തന്നെ രാജ്യത്തിന് സമർപ്പിക്കാനായി കുടുംബം ഉപേക്ഷിച്ച അദ്ദേഹം ആ നിമിഷം തന്നെ രാജ്യം മുഴുവൻ തന്‍റെ കുടുംബമാണെന്ന് പ്രതിജ്ഞയെടുത്തെന്നും ത്രിവേദി പറഞ്ഞു.
ഇന്ത്യ സഖ്യത്തിനെ സംബന്ധിച്ചിടത്തോളം ഹിന്ദുക്കളില്ലെന്നും അവര്‍ക്ക് ഹിന്ദുക്കളെന്നത് പിന്നോക്കക്കാര്‍, ദളിത്, സവർണ്ണർ, ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ, കന്നഡ, തമിഴ്, തെലുങ്ക്, മറാത്തി, പഞ്ചാബി, ബംഗാളി, ഹിന്ദി ആണെന്നും ത്രിവേദി വിമര്‍ശിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ ഉന്നത നേതാവിന് ചുറ്റും ബി.ജെ.പിയുടെ ഐക്യദാർഢ്യം കാണിക്കുന്നത്, 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ ഗാന്ധിയുടെ ‘ചൗക്കിദാർ ചോർ ഹേ’ എന്ന വിമര്‍ശനത്തിന് ബദലായി പേരുകൾക്കൊപ്പം 'മെയ്ൻ ഭി ചൗക്കിദാർ' എന്ന് ചേർത്ത് പാർട്ടി ക്യാമ്പെയിന്‍ നടത്തിയിരുന്നു. സമാന മാതൃകയിലാണ് ഇപ്പോഴത്തെ പേരു മാറ്റവും ക്യാമ്പെയിനിങ്ങും.
Also Read : 'ഹജ്ജ് തീര്‍ഥാടനം സുഗമമാക്കും'; യാത്രക്കുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി മന്ത്രി സ്‌മൃതി ഇറാനി