ഡൽഹി: മഹാഭാരതത്തിലെ 'അശ്വത്ഥാമാവ് മരിച്ചു' എന്നതിന് സമാനമായ തന്ത്രങ്ങളാണ് ബിജെപി ഇപ്പോൾ പയറ്റുന്നതെന്ന് പരിഹസിച്ച് അസം കോൺഗ്രസ് എംഎൽഎ അബ്‌ദുർ റഷീദ് മണ്ഡൽ. മനഃശാസ്ത്രപരമായ യുദ്ധതന്ത്രത്തിൽ ഏർപെടുകയാണ് ബി ജെ പിയെന്നും മണ്ഡല്‍ പറഞ്ഞു. എന്നാൽ ബിജെപി തന്ത്രങ്ങളെ കുറിച്ച് രാജ്യത്തെ ജനങ്ങൾ ബോധവാന്മാരാണെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രയോഗിച്ച സർജിക്കൽ സ്‌ട്രൈക്കിന് സമാനമായ മറ്റൊരു തന്ത്രമാണെന്ന് 2024 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 400-ലധികം സീറ്റുകൾ നേടുമെന്ന ബി ജെ പിയുടെ അവകാശവാദം. അശ്വത്ഥാമാവ് മരിച്ചു എന്ന് ഭഗവാൻ കൃഷ്‍ണൻ പറഞ്ഞത് ഈ അവസരത്തിൽ ഓർത്തെടുക്കാം. ശ്രീകൃഷ്‌ണൻ്റെ തന്ത്രപരമായ നീക്കമായിരുന്നു അത്. അത് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇപ്പോൾ പ്രയോഗിക്കുന്നത്. മനഃശാസ്ത്രപരമായ ഒരു നീക്കമാണിതെന്നും അബ്‌ദുർ റഷീദ് മണ്ഡല്‍ പറഞ്ഞു.
ഈ തെരെഞ്ഞെടുപ്പിൽ ബി ജെ പിയുടെ പരാജയമായിരിക്കും. ബി ജെ പി പയറ്റുന്നത് പഴയ തന്ത്രങ്ങളാണ്. രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ വിശ്വസിക്കുന്നില്ലെന്നും ബിജെപി വീണ്ടും അധികാരത്തിൽ എത്തില്ലെന്നും അദ്ദേഹത്തെ കൂട്ടിച്ചേർത്തു.
രാജ്യത്ത് 250 ലക്ഷം കോടി രൂപയിലധികം ദേശീയ കടബാധ്യതയാനുള്ളത്. ഈ സാഹചര്യത്തിൽ ലോകത്തെ മുൻനിര സമ്പദ്‌വ്യവസ്ഥയി ഇന്ത്യയെ മാറ്റാൻ എങ്ങനെയാണ് മോദിയ്ക്ക് കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം അധികാരത്തിൽ എത്തുമെന്ന് തന്നെയാണ് വിശ്വാസമെന്നും അബ്‌ദുർ റഷീദ് മണ്ഡല്‍ പറഞ്ഞു