ന്യൂഡൽഹി: കർഷക സമരത്തെ കുറിച്ച് കങ്കണ റണാവത്ത് എംപി നടത്തിയ വിവാദ പരാമർശത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ബിജെപി. ഉന്നത നേതൃത്വം ശക്തമല്ലായിരുന്നുവെങ്കിൽ കർഷകരുടെ പ്രതിഷേധം രാജ്യത്തെ ബംഗ്ലാദേശാക്കി മാറ്റുമായിരുന്നുവെന്ന വിവാദ പ്രസ്‌താവനയിലാണ് ബിജെപി കങ്കണയെ തളളിപ്പറഞ്ഞത്.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, ഈയിടെ റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടക്കുന്നുവെന്ന് ആരോപിച്ചിരുന്നു. പ്രസ്‌തുത അഭിമുഖത്തിന്‍റെ ഭാഗം സമൂഹമാധ്യമമായ എക്‌സിൽ കങ്കണ പങ്കുവയ്‌ക്കുകയും ചെയ്‌തു.
കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ റണാവത്ത് നടത്തിയ ഈ പ്രസ്‌താവന പാർട്ടിയുടെ അഭിപ്രായമല്ലെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നതായും ബിജെപി പ്രസ്‌താവനയിലൂടെ അറിയിച്ചു. ബിജെപിയെ പ്രതിനിധീകരിച്ചുകൊണ്ട് പാർട്ടിയുടെ നയപരമായ വിഷയങ്ങളിൽ പ്രസ്‌താവന നടത്തുന്നതിനായി കങ്കണയ്‌ക്ക് അനുവാദമോ അധികാരമോ ഇല്ല. ഭാവിയിൽ ഇത്തരം പ്രസ്‌താവനകളുണ്ടാവരുതെന്ന് കങ്കണയ്‌ക്ക് നിർദേശം നൽകിയെന്നും ബിജെപി പ്രസ്‌താവനയില്‍ വ്യക്തമാക്കി.
Kangana Ranaut: Bangladesh like anarchy could have happened in India also like in the name of Farmers protest. Outside forces are planning to destroy us with the help of insiders. If it wouldn't have been foresight of our leadership they would have succeded. pic.twitter.com/05vSeN8utW
— Megh Updates 🚨™ (@MeghUpdates) August 25, 2024
കങ്കണയുടെ വിവാദ പരാമർശം ഇങ്ങനെ. "ബംഗ്ലാദേശിൽ സംഭവിച്ചത് ഇന്ത്യയിൽ സംഭവിക്കുന്നതിന് അധികനാൾ വേണ്ടി വരില്ലായിരുന്നു. കർഷക പ്രതിഷേധത്തിനിടെ മൃതദേഹങ്ങൾ തൂങ്ങിക്കിടക്കുന്നതിനും ബലാത്സംഗത്തിനുമാണ് സാക്ഷ്യം വഹിച്ചത്. കർഷകരുടെ താത്പര്യങ്ങൾക്കായുള്ള ബിൽ പിൻവലിച്ചപ്പോൾ രാജ്യം മുഴുവനും ഞെട്ടി. കർഷകർ ഇപ്പോഴും പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്.
ബിൽ പിൻവലിച്ചുവെന്നുളള കാര്യം ഇപ്പോഴും അവർക്കറിയില്ല. ബംഗ്ലാദേശിൽ നടന്നതുപോലെയുള്ള ദീർഘകാല ആസൂത്രണമായിരുന്നു ഇതും. ഇത്തരം ഗൂഢാലോചനയ്‌ക്ക് പിന്നിൽ ചൈനയും അമേരിക്കയും പോലുള്ള വിദേശ ശക്തികളാണ് പ്രവർത്തിക്കുന്നത്"- കങ്കണ പറഞ്ഞു.
Also Read: 'മോദിയാണ് ഞങ്ങളുടെ പ്രതീക്ഷ'; ഹിമാചലിലെ പ്രളയബാധിത പ്രദേശം സന്ദര്‍ശിച്ച് കങ്കണ